ശ്രുതി ഓർക്കസ്ട്രയുടെ ഭക്തിഗാനമേള.

ബെംഗളൂരു: മകരപൊങ്കലിനോടനുബന്ധിച്ചു ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണികണ്ഠന്റെ നേതൃത്വത്തിൽ ശ്രുതി ഓർക്കസ്ട്ര ഭക്തിഗാനമേള അവതരിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ P.G.മുരളീധരനും, സെക്രട്ടറി J.C.വിജയനും പങ്കെടുത്ത ചടങ്ങിൽ ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ജയരാജൻ പോറ്റി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രമുഖ ചാനലുകളിൽ പാടി ഏറെ പ്രശസ്തി നേടിയിട്ടുള്ള കൊച്ചു കലാകാരൻ ആദിത്യ സുരേഷ് അതിഥിയായി ഈ സംഗീതവിരുന്നിൽ പങ്കുകൊണ്ടു. തുമ്പിക്കയ്യിൽ മോദകമേന്തും ഉണ്ണി ഗണപതിയെ… എന്ന ഗാനത്തോടെ തുടക്കം കുറിച്ച് , സംഗീതമേ അമര സല്ലാപമേ എന്ന ഗാനം ആദിത്യ ആലപിക്കുമ്പോഴേക്കും ജനസാഗരം തിങ്ങി നിറഞ്ഞിരുന്നു . ശാരീരിക വൈകല്യങ്ങൾ വക വെയ്ക്കാതെ ആദിത്യയുടെ പ്രകടനം കാണാൻ മറുഭാഷക്കാരായ ഒട്ടനവധി ഭക്തരും ജാലഹള്ളിയിൽ എത്തിചേർന്നിരുന്നു. മണികണ്ഠനെ കൂടാതെ ശ്രുതി ഓർക്കസ്ട്രയുടെ പത്തോളം ഗായകരും ഗാനങ്ങൾ ആലപിക്കുകയുണ്ടായി. അജിത്ത് സംഗീതസംവിധാനം അവിസ്മരണീയമാക്കി. കലാകാരന്മാരെ ക്ഷേത്ര ഭാരവാഹികൾ ആദരിച്ചു.

Slider
വായിക്കുക:  ഫോണില്‍ മലയാളത്തില്‍ സംസാരിച്ചു നടന്നു പോയ യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി തല്ലിച്ചതച്ചു;ബിയര്‍ കുപ്പി കൊണ്ട് അടി കൊണ്ട യുവാവ്‌ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ വിശ്രമത്തില്‍.

Related posts

error: Content is protected !!