കോൺഗ്രസ് എംഎൽഎ ജെഎൻ ഗണേഷ് മുങ്ങി;ആനന്ദ് സിംഗിനെ ഈഗിൾടൺ റിസോർട്ടിൽ വച്ച് ആക്രമിച്ച് കണ്ണ് തകർത്ത കേസിൽ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കെയാണ് എംഎൽഎയുടെ തിരോധാനം.

ബെംഗളൂരു : കർണാടക രാഷ്ട്രീയം ഇപ്പോൾ ഒരു സിനിമ കഥ പോലെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്, കോമഡി ഉണ്ട് സസ്പെൻസ് ഉണ്ട് നല്ല മുഹൂർത്തങ്ങളുണ്ട് നായകൻ ഉണ്ട് വില്ലനുണ്ട് കൊമേഡിയൻ ഉണ്ട് ഇപ്പോഴത്തെ ഭാഗത്ത് വില്ലൻ ആയിട്ടുള്ളത് ജെെഎൻ ഗണേഷ് എന്ന എംഎൽഎയാണ് ഈഗിൾസ് റിസോർട്ടിലേക്ക് എല്ലാ കോൺഗ്രസ്സ് എംഎൽഎമാരെയും മാറ്റിയ സമയത്ത് അവിടെ നടന്ന അടിപിടിയിൽ ആനന്ദ് സിംഗ് എന്ന എംഎൽഎയ്ക്ക് സാരമായ പരിക്ക് പറ്റിയിരുന്നു എന്നാൽ അതിൽ ജെഎൻ ഗണേഷ് എംഎൽഎ ആയിരുന്നു. പോലീസിൽ പരാതി നൽകുകയും ഗണേഷിനെതിരെ കേസ് റെജിസ്റ്റർ ചെയ്യുകയും ചെയ്തു.

വായിക്കുക:  കർണാടക ആർ.ടി.സി. ദീർഘദൂര യാത്രയ്ക്കുള്ള അംബാരി ഡ്രീം ക്ലാസ് ബസുകളുടെ എണ്ണം ഇരട്ടിയാക്കുന്നു

എന്നാൽ ഏറ്റവും പുതിയ വാർത്ത എന്തെന്നാൽ ജെഎൻ ഗണേഷ് എംഎൽഎയെ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് എന്നാണ് ലഭിക്കുന്നത്. ബന്ധുക്കളുമായി സമ്പർക്കത്തിലേർപ്പെട്ടപ്പോഴും ഒരു വിവരവും ലഭ്യമായില്ല എന്നാണ് പോലീസിന്റെ ഭാഷ്യം.

വായിക്കുക:  നിങ്ങള്‍ 1990 മുതല്‍ 2019 വരെ ജോലി ചെയ്ത ആള്‍ ആണോ? നിങ്ങളെ കാത്ത് ഇ.പി.എഫ്.ന്റെ 80000 രൂപ കാത്തിരിക്കുന്നുണ്ട്;വാട്സ് അപ്പില്‍ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്?

പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും റിസോർട്ടിൽ ഉണ്ടായിരുന്ന മറ്റ് എം എൽ മാരേയും റിസോർട്ട് ജീവനക്കാരേയും ചോദ്യം ചെയ്യുകയും ചെയ്തു.

Slider
Slider
Loading...

Related posts