മൈസൂരു വഴി കേരളത്തിലേക്കുള്ള യാത്ര പേടി സ്വപ്നമായി മാറുന്നു;ചന്നപട്ടണക്കടുത്തു വച്ച് ബൈക്ക് കുറുകെയിട്ട് കേരള ആർടിസി ഡ്രൈവറെ അക്രമിക്കാൻ ശ്രമം;വീഡിയോ കാണാം.

ബെംഗളൂരു : മൈസൂരു വഴി കേരളത്തിലേക്കുള്ള വാർത്ത കൂടുതൽ അപകടം പിടിച്ചതായി മാറുന്നതായാണ് പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.പൊതുഗതാഗത സംവിധാനമായ ബസുകൾക്ക് എതിരെ വരെ ഇവിടങ്ങളിൽ അക്രമണമുണ്ടാകുന്നു.

കുറച്ച് മാസങ്ങൾക്ക് മുന്പാണ് വടിവാൾ കാണിച്ച് യാത്രക്കാരെയും ബസ് ജീവനക്കാരെയും ഭയപ്പെടുത്തി ബസ് പൂർണമായും കൊള്ളയടിച്ചത്.

ഒരു സ്വകാര്യ ബസ് കുറച്ച് കാലം മുന്പ് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ അടക്കം ഗോഡൗണിൽ അടച്ചിട്ടതും നമ്മൾ ആരും മറന്നു കാണില്ല.

കേരള ആർടിസി ഡ്രൈവറുടെ തലക്ക്ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

വായിക്കുക:  മാണ്ഡ്യയിൽ തിരഞ്ഞെടുപ്പ് ഓഫീസറും സുമലതയും നേർക്കുനേർ; ഒടുവിൽ തിരഞ്ഞെടുപ്പ് ഓഫീസറെ മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷൻ!!

രണ്ട് ദിവസം മുൻപെ നടന്നതാണ് ഈ സംഭവം, നഗരത്തിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്നു കെഎസ് ആർടിസി ബസ്.ചന്നപട്ടണക്ക് ശേഷം വിജനമായ സ്ഥലത്ത് വച്ച് നമ്പർ ഇല്ലാത്ത ബൈക്കുമായി ഒരാൾ കൈ കാണിച്ചു കൂടെ മറ്റൊരു ബൈക്കും ഒമ്നി വാനും ഉണ്ടായിരുന്നു പന്തികേട് തോന്നിയ ഡ്രൈവർ നിർത്താതെ മുന്നോട്ട് പോയി.

കെ എസ് ആർടിസി ഡ്രൈവറെ ഇരുമ്പുദണ്ഡു കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പച്ച കേസിൽ മൂന്ന് പ്രതികളും അറസ്റ്റിൽ.

ബൈക്കുമായി അയാൾ പിൻതുടർന്ന് വരികയും ബസിന് കുറുകെ ഇട്ടു.ബസിന്റെ വാതിൽ തുറക്കാൻ ഡ്രൈവർ തയ്യാറായില്ല. പോലീസ് വന്നതോടുകൂടി ബസ് ബൈക്കിനെ ഇടിച്ചു എന്നാണ് അക്രമി അറിയിച്ചത്. അത് പ്രകാരം ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ പോലീസ് ആവശ്യപ്പെട്ടു.

വായിക്കുക:  വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ!

കുറെ ആളുകളുടെ യാത്ര മുടങ്ങും എന്നതിനാൽ പോലീസിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പരാതി നൽകാതെ ബസ് യാത്ര തുടർന്നു.സംഭവത്തിന്റെ വീഡിയോ താഴെ കാണാം.

Slider
Slider
Loading...

Related posts

error: Content is protected !!