ശിവാജിനഗറിൽ നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു.

Loading...

ബെംഗളൂരു :കേരള സർക്കാറിന്റെ പ്രവാസികാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ശിവാജി നഗറിൽ പ്രവർത്തനമാരംഭിച്ചു ചെയ്തു.എൻ എ ഹാരിസ് എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു.മുൻ മന്ത്രി ജെ അലക്സാണ്ടർ മുഖ്യാതിഥി ആയിരുന്നു.

നോർക്ക ജനറൽ മാനേജർ ഡി ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. നോർക്ക ഓഫീസർ റീസ രഞ്ജിത്ത് ,ലോക കേരള സഭാ പ്രതിനിധികളായ സി കുഞ്ഞപ്പൻ, ആർ വി ആചാരി, എ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.

വായിക്കുക:  നഗരത്തിൽ ഇന്ന് കനത്ത മഴക്ക് സാദ്ധ്യത!

മുൻപ് കോറമംഗലയിലെ രഹേജ ആർക്കേഡിൽ ആണ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത്.

പുതിയ ഓഫീസ് ഇൻഫെൻട്രി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ്. രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെയാണ് പ്രവർത്തന സമയം. ബന്ധപ്പെടേണ്ട നമ്പർ.080-25585090.

Slider
Slider
Loading...

Related posts

error: Content is protected !!