ശബരിമല ആചാരലംഘനം; ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു

ബെംഗളൂരു: ബജ്രംഗദളും ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് ശബരിമല ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു.

കർണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അശോക് ബി ഹിൻചിഗിരി- ശബരിമല സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

ബജ്രംഗദൾ സംസ്ഥാന കൺവീനർ സൂര്യനാരായണ, നിർമ്മൽ സുറാനി, ഹരി നായർ, ഗീതാ വിവേകാനന്ദൻ, അഡ്വ.പ്രമോദ് എന്നിവർ സംസാരിച്ചു. കെ.എൻ. എസ്.എസ്., എൻ.എസ്.എസ്.കെ., ശ്രീനാരായണസമിതി, സമന്വയ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും വിവിധ അയ്യപ്പക്ഷേത്ര പ്രതിനിധികളും പങ്കെടുത്തു.

Slider
വായിക്കുക:  ആലിംഗനവും ഒരു ജോലിയാണ്!!!

Related posts

error: Content is protected !!