ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി ഇന്ത്യയില്‍!

Loading...

ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കി ഒരു സ്‌റ്റേഡിയം പണി പൂര്‍ത്തിയാകുകയാണ്. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാകും.

ഗുജറാത്തിലെ അഹമ്മദാബാിലെ 54000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ പഴയ സ്റ്റേഡിയം പുതുക്കിപ്പണിയുന്ന ജോലി അതിവേഗം പൂര്‍ത്തിയാകുകയാണ്. സ്റ്റേഡിയത്തിന് നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം പേരെ ഉള്‍ക്കൊള്ളാനാവും.

90000 പേര്‍ക്കിരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത്. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം.

വായിക്കുക:  ഒരേ സ്വപ്നവുമായി 10 രാജ്യങ്ങള്‍; 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം..

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ 63 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്. മൂന്ന് പരിശീലന മൈതാനങ്ങള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി, ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം, 76 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, മൂവായിരം കാര്‍, ആയിരം ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് പാര്‍ക്കിങ് സൗകര്യം ഇവയെല്ലാം ഉണ്ടായിരിക്കും.

Slider
Slider
Loading...

Related posts

error: Content is protected !!