സത്യസന്ധതയുടെ പര്യായമായി കെ എസ് ആർ ടി സി കണ്ടക്ടർ!

ബെംഗളൂരു: പാവഗഡയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എക്സ്പ്രസ് ബസിൽ മറന്നുവച്ച 6 ലക്ഷം രൂപയുടെ സ്വർണാഭരണം കർണാടക ആർടിസി കണ്ടക്ടറുടെ സത്യസന്ധതമൂലം ഉടമയ്ക്ക് തിരിച്ചുകിട്ടി. തുമക്കൂരു പാവഗഡ സ്വദേശിനി നാഗലതയ്ക്കാണു സ്വർണാഭരണങ്ങളും 5000 രൂപയും തിരികെലഭിച്ചത്.

കണ്ടക്ടർ ആർ.ശ്രീധറിന് കർണാടക ആർടിസി എംഡി സി.ശിവയോഗി ഉപഹാരം സമ്മാനിച്ചു. ബസിൽ കയറിയ നാഗലത നവരംഗ് ജംക്‌‌ഷനിൽ ബസിറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നു. മല്ലേശ്വരത്തെ മകളുടെ വീട്ടിലെത്തിയപ്പോഴാണ് ബാഗ് മറന്ന കാര്യം അറിയുന്നത്. ബസ് മജസ്റ്റിക് ബസ് ടെർമിനലിലെത്തിയപ്പോൾ സീറ്റിലിരുന്ന ബാഗ് ശ്രീധറിന്റെ ശ്രദ്ധയിൽപെട്ടു. ബാഗിൽ ആഭരണവും പണവും കണ്ടതോടെ ഡിപ്പോ മാനേജരെ വിവരം അറിയിച്ചു.

വായിക്കുക:  ആപ്പുകൾ ഉപയോഗിച്ചുള്ള പോക്കറ്റടി വർധിക്കുന്നതായി മുന്നറിയിപ്പ്!!

ആധാർ കാർഡിൽ നിന്ന് ലഭിച്ച നാഗലതയുടെ വിലാസത്തിൽ ബന്ധപ്പെട്ടതോടെ ഇവർ ബസ് ടെർമിനലിലെത്തി ആഭരണവും പണവും ഏറ്റുവാങ്ങി.

Slider
Loading...
Slider

Related posts

error: Content is protected !!