ഡോക്ടർ തിരിച്ചയച്ചു; യുവതി റോഡരികിൽ പ്രസവിച്ചു.

ചിത്രദുർഗ: പ്രസവവേദയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ യുവതി റോഡരികിൽ പ്രസവിച്ചു. ചിത്രദുർഗ ജില്ലയിലെ ഹൊലക്കരെ താലൂക്കിലെ ചിത്രഹള്ളി ഗ്രാമത്തിലാണ് സംഭവം.

സർക്കാർ ഹെൽത്ത് സെന്ററിലെത്തിയ  ഗംഗമാലമ്മ, ഭർത്താവ് ചൗഡപ്പ എന്നിവരോട് ഉച്ചഭക്ഷണത്തിന് ശേഷം മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു.ഇതോടെ വീട്ടിലേക്ക് തിരിച്ചുപോകാൻ നിൽക്കുന്നതിനിടെയാണ് ഗംഗമാലമ്മ റോഡരികിൽ പ്രസവിച്ചത്.

വായിക്കുക:  നന്ദി ഹിൽസിലേക്ക് വൈകുന്നേരം 4 മണി മുതൽ പ്രവേശനമില്ല;മുത്തത്തിയും അടച്ചിടും.

ഹെൽത്ത് സെന്ററിലെ ഡോക്ടർ മുഹമ്മദിനെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.നീരജ് പാട്ടീൽ പറഞ്ഞു.

Slider

Related posts