കർണ്ണാടക ബിജെപി തിരിച്ചു പിടിക്കുമെന്ന് സൂചന നൽകി നേതാക്കൾ

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും വഴിപിരിയലിലേക്കെന്നു സൂചന നൽകി കുമാര സ്വാമിയുടെ പ്രതികരണം പുറത്തു വന്നതോടെ വീണ്ടും പ്രതീക്ഷയിൽ ബിജെപി വൃത്തങ്ങൾ.

കര്‍ണ്ണാടക നിയമസഭയില്‍ 38 സീറ്റുകള്‍ മാത്രമുള്ള ജെ ഡി എസിനെ മുഖ്യമന്ത്രി സ്ഥാനം വരെ നൽകി ഭരണം ഏൽപ്പിച്ചെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണെന്ന വസ്തുതയാണ് പുറത്തു വരുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ മല്‍സരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാല്‍ ആറ് സീറ്റുകള്‍ മാത്രമേ നല്‍കുവെന്ന് കോണ്‍ഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇതും കൂടുതല്‍ ഭിന്നതകള്‍ക്ക് കാരണമാകും. എന്നാൽ കോൺഗ്രസും ജെ ഡി എസും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകുമെന്ന് തന്നെയാണ്  ബിജെപി പ്രതീക്ഷ.

വായിക്കുക:  ട്രെയിനിൽ ഇനി ‘ബില്ലില്ലാത്ത ഊണ് സൗജന്യം'!

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി.ദേവഗൗഡ യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കു വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. കുറഞ്ഞത് ആറ് സീറ്റുകള്‍ എങ്കിലും സംസ്ഥാനത്തു നേടാനാണു ശ്രമം. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎല്‍എമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിര്‍ദ്ദേശിച്ചു.

Slider

Related posts