വ്യജനികുതി റിട്ടേണ്‍ സമര്‍പ്പിച്ചു;മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും ആയ ഡി കെ ശിവകുമാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഒരുങ്ങി ആദായ നികുതി വകുപ്പ്.

ബെംഗളൂരു: സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ഡി കെ ശിവകുമാറിന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉടന്‍ ഉത്തരവിടുമെന്ന് വ്യക്തമാക്കി ആദായനികുതി വകുപ്പ്.

മന്ത്രിക്ക് എതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ് കണ്ടുകെട്ടാന്‍ ഉദ്ദേശിക്കുന്ന സ്വത്തുവകകളുടെ വിശദ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.2017 ല്‍ മന്ത്രിയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആദായ നികുതി വകുപ്പ് 5 കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.അതില്‍ ഒന്നില്‍ ആണ് നടപടി.

വായിക്കുക:  കേരള സമാജം നാടക മത്സരം ജനുവരിയിൽ;അമച്വർ നാടക ഗ്രൂപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

വ്യാജ ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തത് അടക്കം ആണ് കേസുകള്‍.അകെ 840 കോടിയുടെ ആസ്തി ഉണ്ട് എന്നാണ് 2018 ല്‍ തെരഞ്ഞെടുപ്പു സമയത്ത് നല്‍കിയ സത്യവാങ്ങ് മൂലത്തില്‍ പറയുന്നത്.

Slider

Related posts