ജെഡിഎസ് എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ടു

ബെംഗളൂരു: ജെഡിഎസ് എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.18കാരിയായ അനന്തരവളുമായി രണ്ടുമാസം മുന്‍പാണ് മനു ഒളിച്ചോടിയത്.

ജെഡിഎസ് എംഎല്‍എ കെ ഗോപാലയ്യയുടെ സഹോദരനായ ബസവരാജുവിന്റെ മകള്‍ പല്ലവിയുമായാണ് മനു ഒളിച്ചോടിയത്. തുംകൂർ ജില്ലിലെ കൊറതഗരെക്ക് സമീപമുള്ള ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട മനുവിന് ഗുണ്ടാപശ്ചാത്തലമുണ്ടെന്നാണ് പൊലീസ് ഭാഷ്യം.ബസവരാജുവിന്റെ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട യുവാവ്.

ബസവരാജുവില്‍ നിന്നും മകന്‍ കിരണില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഫേസ്ബുക്കില്‍ നിരവധി വീഡിയോകള്‍ മനു പോസ്റ്റ് ചെയ്തിരുന്നു. ഒരു ഡിവിഡി ഷോപ്പും ഇയാള്‍ നടത്തിയിരുന്നു. കാമാക്ഷി പാളയം സ്വദേശിയാണ് മനു.

വായിക്കുക:  ഓട്ടോ ഡ്രൈവർക്ക് ലോറിയിടിച്ച് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയത് അമിത വേ​ഗതയിലെത്തിയ ലോറി

പല്ലവിയുടെ സഹോദരന്‍ കിരണിന്റെ സമ്മര്‍ദം കാരണം പൊലീസ് തന്നെ വേട്ടയാടുന്നുവെന്നും മനു പറഞ്ഞിരുന്നു. 2018 ഒക്ടോബര്‍ 22നാണ് ബസവരാജുവിന്റെ മകള്‍ പല്ലവിയുമായി മനു ഒളിച്ചോടിയത്. ഇതിനു പിന്നാലെ മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച്‌  ബസവരാജു പരാതി നല്‍കി. എന്നാല്‍ തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മനുവിനൊപ്പം പോയതെന്നും പല്ലവി പറയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

വായിക്കുക:  സൗജന്യമായി സിഗരറ്റ് കൊടുക്കാത്തതിന് കടയുടമയെ കുത്തിക്കൊന്നു

കഴിഞ്ഞ ദിവസം രാവിലെയാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി കൊല്ലപ്പെട്ടിരിക്കാം എന്നാണ് സംശയം. മാരകായുധങ്ങളുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Slider

Related posts