പൊലീസുകാരനെ കുത്തിപരുക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടയെ വെടിവച്ചുവീഴ്ത്തി

ബെംഗളൂരു: പൊലീസ് കോൺസ്റ്റബിളിനെ കുത്തിപരുക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടയെ വെടിവച്ചുവീഴ്ത്തി.

റൗഡി തബ്രീസ് ബിലാവർ (27)നെയാണ് എസ്ഐ എഡ്‌വിൻ പ്രദീപ് വെടിവച്ച് കീഴ്പ്പെടുത്തിയത്. കെജി ഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ ശിവകുമാറിനെയാണ് കുത്തിയത്.

കൊലപാതകം അടക്കം 14 ക്രിമിനൽ കേസുകളിൽ പ്രതിയായ തബ്രീസിനെ പിടികൂടാനാണ് എച്ച്ബിആർ ലേഔട്ടിലെ വനംവകുപ്പ് ഓഫിസിന് സമീപം പൊലീസ് സംഘം എത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെയാണ് ശിവകുമാറിന് കുത്തേറ്റത്.

Slider
Loading...
Slider
വായിക്കുക:  മാനസിക പ്രശ്നമുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബാഗമനെ ടെക്ക് പാര്‍ക്കിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു.

Related posts

error: Content is protected !!