വൈ.എസ്.ആറായി മമ്മൂട്ടി!! ‘യാത്ര’ യുടെ ട്രെയിലര്‍ കാണാം..

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തെലുങ്കുചിത്രം ‘യാത്ര’യുടെ ആദ്യ ട്രെയിലർ എത്തി.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘യാത്ര’.  വൈ.എസ്.ആറായി അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടുന്ന വൈഎസ്ആറിനെ സിനിമയില്‍ കാണാമെന്ന് ട്രെയിലര്‍ ഉറപ്പിക്കുന്നു. ഹൈക്കമാന്‍ഡിനെ നിങ്ങള്‍ അനുസരിച്ചേ പറ്റൂവെന്ന മുന്നറിയിപ്പോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ.എസ്.ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് സിനിമ. വൈ.എസ്.രാജശേഖര റെഡ്ഡിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച ഇതിനോടകം ചലച്ചിത്രമേഖലയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.

വായിക്കുക:  സെക്‌സ് നല്‍കിയാല്‍ പീഡനം: വിവാദമായി 'പതി പത്നി ഓര്‍ വോ'!!

30 കോടി രൂപയാണ് യാത്രയുടെ ബജറ്റ്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷണ കുമാറാണ്(കെ) സംഗീതം. ദേശീയ അവാര്‍ഡ് ജേതാവ് ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. മഹി വി രാഘവ് ആണ് സിനിമയുടെ സംവിധാനം. വരുന്ന ഫെബ്രുവരി എട്ടിന് യാത്ര തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

വായിക്കുക:  കൊച്ചി മെട്രോയില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ കഥ സിനിമയാവുന്നു!!

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന ചിത്രം രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്താനിടയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

 

Slider
Slider
Loading...

Written by 

Related posts