നഗരത്തിൽ പ്രധിഷേധം ശക്തം, 30 ബി എം ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്.

ബെംഗളൂരു: നഗരത്തിലുടനീളം മുപ്പതോളം ബി എം ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്. ബി എം ടി സി ബസ് മുഴുവൻ സർവീസുകൾ നിർത്തിവയ്ക്കാൻ സാധ്യത. ബസ് ഡിപ്പോ മാനേജർമാർക്ക് സർവീസ് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി.

19ഓളം കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെയും കല്ലേറ്. താത്കാലികമായി സെർവീസുകൾ നിർത്തിവച്ചു.

എയർപോർട്ട് റോഡ്, ബൊമ്മനാഹള്ളി, വിൽസൺ ഗാർഡൻ, നിലമംഗള റോഡ്, മൈസൂർ റോഡ്, അടുഗോടി, മണ്ഡനായകണഹള്ളി എന്നിവിടങ്ങളിലാണ് കല്ലേറ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ.

വായിക്കുക:  ശബരിമലയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടുന്നു;സംസ്ഥാനത്ത് പരക്കെ ആക്രമണം;എന്ത് ചെയ്യണമെന്ന് അറിയാതെ അഭ്യന്തര വകുപ്പ്.

പ്രധിഷേധ പ്രകടനങ്ങൾ ഇന്നലത്തേക്കാളും അക്രമസക്തമാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാർ രാജ്ഭവനിലേക്ക് പ്രകടനം നടത്തുന്നു.

പലഭാഗങ്ങളിലായി 15,000 പോലീസുകാരെ നിയോഗിച്ചിരുന്നു. 15 ഡി.സി.പി.മാർ, 31 എ.സി.പി.മാർ, 143 ഇൻസ്പെക്ടർമാർ എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.

വൈകുന്നേരം 5 മണിക്ക് ശേഷം ബി എം ടി സി, കെ എസ് ആർ ടി സി ബസ്സുകൾ സർവീസ് പുനരാരംഭിക്കും.

വായിക്കുക:  രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

 

Slider

Related posts