പണിമുടക്ക് രണ്ടാം ദിവസം; നഗരമധ്യത്തിൽ ഗതാഗതം സ്തംഭിച്ചു

ബെംഗളൂരു: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും  നഗരത്തിൽ പരക്കെ പ്രധിഷേധ പ്രകടങ്ങൾ. ജിഗ്‌നി, ചന്ദാപുര, ബൊമ്മസാന്ദ്ര പ്രദേശത്തെ ഫാക്ടറികളിലെ ജോലിക്കാരെ ട്രേഡ് യൂണിയൻ പ്രതിഷേധക്കാർ നിർബന്ധിതമായി സമരത്തിനിറക്കി. അനേകലിലെ ഫാക്ടറികൾ അടപ്പിച്ചു.

കെങ്കേരിക്കടുത്തു രണ്ട് ബി എം ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്.

ടൗൺ ഹാളിനാടുത്തു കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് വാഹന ഗതാഗതം സ്തംഭിച്ചു. അക്രമങ്ങൾ തടയാനും പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കാനും ഇവിടെ എ സി പിയുടെ നേതൃത്വത്തിൽ 2 ബി എം ടി സി ബസ്സുകൾ, 1 വാട്ടർജെറ്റ്, 10 പോലീസ് ഇൻസ്‌പെക്ടർമാർ, 100 പോലീസ് കോൺസ്റ്റബിൾ സജ്ജമായിട്ടുണ്ട്.

വായിക്കുക:  ഇതു വായിച്ചില്ലെങ്കിൽ ഇന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിൽ കുടുങ്ങിയേക്കും;നഗരത്തിൽ ഗതാഗത നിയന്ത്രണം.

ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

 

Slider

Related posts