പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കൽ വീണ്ടും തുടരുന്നു

ബെംഗളൂരു: പൊതുഇടങ്ങളിലും റോഡരികിലും മാലിന്യം കത്തിക്കുന്നത് തുടരുന്നതായി പരാതി വ്യാപകം. വായുമലിനീകരണം കൊണ്ട് പൊറുതി മുട്ടിയ നഗരവാസികൾക്ക് ഇരട്ടിദുരിതമായി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് കത്തിക്കുന്നത്.

റോഡരികിൽ മാലിന്യം കത്തിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ബിബിഎംപി മുന്നറിയിപ്പ് ഗവനിക്കാതെയാണ് ഇപ്പോഴും മാലിന്യങ്ങൾ കത്തിക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നത്.

വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ നിറച്ചാണ് മാലിന്യം കൊണ്ടിടുന്നത്. അനധികൃതമായി കൂട്ടിയിടുന്ന മാലിന്യങ്ങൾ കത്തിക്കുന്നതമൂലം പരിസരവാസികളും വാഹനയാത്രികരും ബുദ്ധിമുട്ട് നേരിടുന്നു.

Slider
വായിക്കുക:  നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് കൂട്ടി; പുതുക്കിയ നിരക്ക് ജനവരി 1 മുതൽ പ്രാബല്യത്തിൽ

Related posts