ആഘോഷതിമിര്‍പ്പില്‍ കേരളം കുടിച്ച് തീര്‍ത്തത് 514 കോടി!!

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ഈ വര്‍ഷവും തകര്‍ത്ത് ആഘോഷിച്ച് കേരളം. ഇപ്രാവശ്യം മദ്യത്തില്‍ മുക്കി കളഞ്ഞത് ഒന്നും രണ്ടുമല്ല കോടികളാണ്. മദ്യ വില്‍പനയില്‍ ബിവറേജസ് കോര്‍പ്പറേഷന് റെക്കോഡ് വില്പനയാണ് ഉണ്ടായത്.

2018 ഡിസംബര്‍ 22 മുതല്‍ 31 വരെ ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 514.34 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാളും 33.6 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

വായിക്കുക:  കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ പറക്കും

ക്രിസ്മസ് ദിനത്തിലെ വിറ്റുവരവ് 40.60 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 38.13 കോടി രൂപയായിരുന്നു. പുതുവര്‍ഷത്തലേന്ന് കോര്‍പ്പറേഷന്‍റെ വിറ്റുവരവ് 78.77 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 61.74 കോടി രൂപയായിരുന്നു വിറ്റുവരവ്.

പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന ഷോപ്പ് പാലാരിവട്ടത്തേതാണ്. 73.53 ലക്ഷം രൂപയാണ് വിറ്റുവരവ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും മൂന്നാം സ്ഥാനം തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ വില്‍പ്പനശാലയുമാണ്.

Slider

Related posts