വൈറൽ വീഡിയോ: ആടി പാടിയൊരു മുട്ട റോസ്‌ററ്!!

Loading...

പൊതുവെ വളരെ ആസ്വദിച്ച് ഭക്ഷണം പാകം ചെയ്യുന്നവരാണ് നമ്മള്‍ കേരളീയര്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ അല്ലെ. മാത്രമല്ല നമ്മുടെ പാചകത്തിന്‍റെ ഒരു രീതി അതൊന്നു വേറെതന്നെ.

ഒരു കറി ഉണ്ടാക്കിയാല്‍ അത് ഒന്ന് രുചിച്ചു നോക്കുന്ന രീതി ഒന്ന് ഓര്‍ത്ത്നോക്കൂ.  കറി ഏതായാലും ഇപ്പോള്‍ ഓര്‍ക്കുമ്പോഴേ നാവില്‍ വെള്ളം ഊറുന്നു. കറി കയ്യിലെടുത്ത് നാക്കുകൊണ്ട് ഒന്ന് നക്കിനോക്കുമ്പോള്‍ ഉള്ള ഒരു രുചി പിന്നെ പറയേംവേണ്ട. മാത്രമോ രുചി നോക്കിയതിന് ശേഷം പാത്രത്തില്‍ ഒരു രണ്ട് തട്ട് തട്ടുമ്പോഴാണ്‌ പാചകക്കാരിയ്ക്ക് ഒരു സമാധാനം ആകുന്നത്. ഇത് താന്‍ നമ്മ മലയാളി.

വായിക്കുക:  പല്ല് തേച്ചില്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല!! 'ശുഭരാത്രി'യുടെ ടീസര്‍ വൈറലാകുന്നു..

ഇപ്പോഴിതാ നമ്മ മലയാളികളുടെ ആ ശീലം ലോകത്തിന് കാണിച്ച് കൊടുക്കുകയാണ് മുംബൈ സ്വദേശിയായ സാവന്‍ ദത്ത. മത്സ്യ മാംസങ്ങള്‍ കഴിക്കുന്ന മലയാളികളുടെ ഇഷ്ട വിഭവമാണ് മുട്ട റോസ്റ്റ് എന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ലല്ലോ അല്ലെ.

പൊറോട്ട, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കിടിലന്‍ മുട്ട റോസ്റ്റും കൂടെ ഉണ്ടെങ്കില്‍ പിന്നെ സംഭവം കുശാല്‍. എന്നാല്‍ ഈ മുട്ട റോസ്റ്റ് വ്യത്യസ്ത രീതിയില്‍ വളരെ ആസ്വദിച്ച് ഒരു പാട്ടിലൂടെയാണ് സാവന്‍ തയ്യാറാക്കുന്നത്. മലയാളിയായ ഭര്‍ത്താവ് സി ബി അരുണ്‍ കുമാറിന് വേണ്ടിയാണ് സാവന്‍ രസകരമായി മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത്.

വായിക്കുക:  യുവമനസ്സുകളില്‍ പ്രണയം നിറച്ചുകൊണ്ട് എത്തി 'ഒരേ കണ്ണാല്‍‍' എന്ന് തുടങ്ങുന്ന ഗാനം..

സെറ്റ് മുണ്ടും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് മുല്ലപ്പൂവും ചൂടി മലയാളി തനിമ കൈവിടാതെ പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സാവന്‍ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത്. മുട്ട റോസ്റ്റിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും സാവന്‍ പാട്ടിലൂടെ വിശദീകരിക്കുന്നുണ്ട്.

വീഡിയോ കാണാം:

സാവന്‍ തന്റെ വിഭവങ്ങള്‍ മെട്രോനോം എന്ന സോങ് ബ്ലോഗ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. 18,605 വരിക്കാരുള്ള സാവന്റെ മെട്രോനോം ജീവിതം, യാത്ര, ഭക്ഷണം എന്നിവയാണ് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഗാനരചയിതാവും ഗായികയുമായ സാവന്‍ തന്റേതായ ശൈലിയിലാണ് ഗാനങ്ങള്‍ ആലപിക്കാറുള്ളത്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!