സൗജന്യമായി സിഗരറ്റ് കൊടുക്കാത്തതിന് കടയുടമയെ കുത്തിക്കൊന്നു

ബെംഗളൂരു: സൗജന്യമായി സിഗരറ്റ് കൊടുക്കാത്തതിന് കടയുടമയെ കുത്തിക്കൊന്നു. കുത്തിയ പ്രജ്വൽ, മനോജ് എന്നിവർ ഒളിവിലാണ്. ഹെബ്ബഗോഡിയിൽ പെട്ടിക്കട നടത്തുന്ന ശിവകുമാർ (23) ആണ് മരിച്ചത്.

ഇന്നലെ രാത്രി കടയിലെത്തിയ പ്രജ്വലും മനോജും സൗജന്യമായി സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് നൽകില്ലെന്ന് ശിവകുമാർ അറിയിച്ചതോടെ ഒരു പെട്ടി സിഗരറ്റുമായി ഇവർ പുറത്തേക്കോടി. ഇവരുടെ പിന്നാലെ ഓടിയ ശിവകുമാർ, പ്രജ്വലിനെ പിടികൂടി സിഗരറ്റ് തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. ഇതിനിടെ കത്തിയെടുത്ത് പ്രജ്വൽ ശിവകുമാറിനെ കുത്തുകയായിരുന്നു.

Slider
വായിക്കുക:  വിഷം കലർത്തിയ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി;കമ്മറ്റി അംഗങ്ങളായ 7 പേർക്കെതിരെ നരഹത്യക്ക് കേസ്.

Related posts