സിബിഐ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി, അലോക് വര്‍മ്മ വീണ്ടും തലപ്പത്തേയ്ക്ക്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള കേസിൽ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്തേയ്ക്ക്.

സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കൂടാതെ, നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാരിന് കൈക്കൊള്ളാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത മുൻ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയാണ് കോടതിയെ സമീപിച്ചത്.

വായിക്കുക:  പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന വിമാനസർവീസുകളുമായി എയർ ഇന്ത്യ!!

സിബിഐ ഡറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളിൽ നിന്ന് അര്‍ദ്ധരാത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മയുടെ ഹര്‍ജി.

വായിക്കുക:  2 വര്‍ഷമായി ലൈംഗിക പീഡനം തുടര്‍ന്നു;പത്രാധിപരെ പത്രപ്രവര്‍ത്തക തല്ലിക്കൊന്നു.

അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സിവിസി അതിന്‍റെ റിപ്പോര്‍ട്ട് കോടതിയിൽ നൽകിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീൻ ചിറ്റ് നൽകാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നൽകിയത്.

Slider
Loading...
Slider

Related posts

error: Content is protected !!