റെക്കോഡ് നേട്ടം കൈവരിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

ദുബായ്: കാഴ്ചയുടെ വിസ്മയമായ ദുബായ് ഗ്ലോബല്‍ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. ലോക സഞ്ചാരികളില്‍ വിസ്മയത്തിന്‍റെ മഴവില്ല് തീര്‍ക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് ഇത്തവണയും സന്ദര്‍ശകരുടെ കാര്യത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു.

വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദര്‍ശിച്ചത് 30 ലക്ഷം പേരാണ്. സന്ദര്‍ശകരുടെ സംതൃപ്തി സൂചികയില്‍ പത്തില്‍ ഒന്‍പത് റേറ്റിംഗ് നേടിയെന്ന ഖ്യാതിയും ഗ്ലോബല്‍ വില്ലേജിന് സ്വന്തം.

വായിക്കുക:  ആ ​ചും​ബ​നം ഇ​നി ഓ​ര്‍​മ്മ​!! ജോ​ര്‍​ജ് മെന്‍ഡോന്‍​സ വിടവാങ്ങി.

60 ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യുഎഇയില്‍ മാത്രമല്ല മിഡില്‍ ഈസ്റ്റില്‍ തന്നെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബല്‍ വില്ലേജ് മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

78 രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന 3500 ഔട്ട്‌ലെറ്റുകളും, വ്യത്യസ്ത രുചികള്‍ നിറച്ച 150 ലധികം ഭക്ഷണശാലകളും, റൈഡുകളുമെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ലോക റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ‘വീല്‍ ഓഫ് ദ വേള്‍ഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടന്‍ തുടങ്ങിയവയാണ് ഇത്തവണ പുതുതായി ഗ്ലോബല്‍ വില്ലേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Slider
Loading...
Slider

Related posts

error: Content is protected !!