അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾ ഇന്നും നാളെയും.

ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾ ഇന്നും നാളെയുമായി വിബിഎച്ച്സി വൈഭവ അപ്പാർട്ട്മെന്റ് അംഗണത്തിൽ വച്ച് നടക്കും.

ഇന്ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ബേക്കിങ്, കുട്ടികൾക്കായുള്ള പ്രഛന്ന വേഷം, കരോൾ ഗാന മൽസരങ്ങളും സ്റ്റേജ് ഗ്രോമുകളും അരങ്ങേറും.

നാളെ നടക്കുന്ന പുതുവൽസരാഘോഷത്തിൽ “രാസവികൽപ്പം” നൃത്ത വിദ്യാലയത്തിലെ ശ്രീമതി സൗമ്യനായർ പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ അരങ്ങിലെത്തും.

വായിക്കുക:  2019 പ്രതീക്ഷകൾ.. സംഗീത സംവിധായകൻ രഞ്ജിത് രാമൻ പങ്കുവക്കുന്നു.

കൈരളി ഡാൻസ് പാർട്ടി ഫെയിം ശ്രീ ജിനുപ് പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ ഫ്യൂഷൻ ഡാൻസ് ആണ് രണ്ടാം ദിവസത്തെ പ്രധാന ആകർഷണം.

Slider

Related posts