കേരള സമാജത്തിന്റെ കവിയരങ്ങ് ജനുവരി 6ന് ഇന്ദിരാ നഗറിൽ;കവി മധുസൂദനൻ നായർ പങ്കെടുക്കും.

ബെംഗളൂരു കേരളസമാജം സംഘടിപ്പിക്കുന്ന കവിയരങ്ങ് ജനുവരി ആറിന് രാവിലെ 10-ന് ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കും.

കവി വി. മധുസൂദനൻ നായർ ഉദ്ഘാടനംചെയ്യും. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷനാകും. ഗോവയിൽനിന്നുള്ള കവയിത്രി രാജേശ്വരിയും ബെംഗളൂരുവിലെ മറ്റു കവികളും കവിതകൾ അവതരിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റെജികുമാർ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9845222688, 9845263546.

Slider
വായിക്കുക:  ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം.

Related posts