പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ടി വി ചാത്തുക്കുട്ടി നായർ പുരസ്കാരം.

Loading...

ബെംഗളൂരു : പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ചാത്തുക്കുട്ടി പുരസ്‌കാരം.

സ്വാതന്ത്ര്യ സമരസേനാനിയും വൈക്കം സത്യാഗ്രഹ സമര നേതാക്കളിൽ ഒരാളുമായ ടി. വി ചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വിവർത്തനത്തിനുള്ള പുരസ്‌കാരമാണ് ഉദ്യാന നഗരിയുടെ സ്വകാര്യ അഹങ്കാരമായ സുധാകരൻ രാമന്തളിക്ക് ലഭിച്ചത്.

“രാമപുരത്തിന്റെ കഥ”ആണ് സുധാകരൻ രാമന്തളിയുടെ ശ്രദ്ധിക്കപ്പെട്ട ഒരു കൃതി.കന്നഡ ഭാഷയിലുള്ള നിരവധി കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

വായിക്കുക:  കുമാരസ്വാമി സര്‍ക്കാര്‍ തുടരുമെന്ന് കോണ്‍ഗ്രസ്-ജെഡിഎസിന്‍റെ സംയുക്ത പ്രസ്താവന

ജ്ഞാനപീഠ ജേതാവായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖര സൂര്യ, മഹമ്മൂദ് ഗാവാൻ, ശിവനദാംഗൂര തുടങ്ങിയ പ്രശസ്തമായ കന്നഡ ഭാഷയിലുള്ള രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ശ്രീ സുധാകരൻ രാമന്തളിയാണ്.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന കനകദാസന്റെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും ശ്രീ സുധാകരൻ രാമന്തളിയാണ്.

വലതുപക്ഷ വിമർശകനും സിനിമാതാരവുമായ ശ്രീ പ്രകാശ് രാജിന്റെ ” നമ്മെ വിഴുങ്ങുന്ന മൗനം” മറ്റൊരു പ്രധാന വിവർത്തനമാണ്.

വായിക്കുക:  വിഭൂതിപുരയിൽ അമ്മയും മകനും മരിച്ച സംഭവം; കേസന്വേഷണം പുതിയ വഴിതിരിവിലേക്ക്!!

പുരസ്കാരലബ്ധിയുടെ നിറവിൽ നിൽക്കുന്ന ഉദ്യാനനഗരത്തിന്റെ സ്വന്തം എഴുത്തുകാരന് ബെംഗളൂരു വാർത്തയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Slider
Slider
Loading...

Related posts

error: Content is protected !!