“ഗഗന്‍യാന്‍” പദ്ധതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മൂന്നംഗ സംഘം ബഹിരാകാശത്തേക്ക്. “ഗഗന്‍യാന്‍” പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇത്.

പതിനായിരം കോടി രൂപയുടെ പദ്ധതിയാണ് ഗഗന്‍യാന്‍. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായുള്ള കേന്ദ്ര കാബിനറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

മൂന്ന് പേരുടെ മൊഡ്യൂളാണ് ഭൂമിയില്‍ നിന്ന് 400 കിലോമീറ്ററോളം ഉയരത്തിലുള്ള ‘ലോ ഏര്‍ത്ത് ഓര്‍ബിറ്റി’ലെത്തുക. മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ബഹിരാകാശത്ത് തങ്ങുന്ന ഗഗനചാരികളുടെ പേടകം പിന്നീട് കടലില്‍ തിരിച്ചിറക്കും.

വായിക്കുക:  രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ സിപിഎം നേടി

ഐഎസ്ആര്‍ഒ വിവിധ ദേശീയ ഏജന്‍സികള്‍, ലാബുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രോഗ്രാം നടപ്പിലാക്കുക.

Slider

Related posts