കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മോഹിനിയാട്ടം ശില്പശാലക്ക് തിരിതെളിഞ്ഞു.

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാശ്രീ പുരസ്കാരജേതാവും മോഹിനിയാട്ടം നർത്തകിയുമായ സുനന്ദ നായരുടെ മോഹിനിയാട്ടം ശില്പശാല ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.

ഉത്ഘാടന ചടങ്ങില്‍  കേരളസമാജം പ്രസിഡന്റ്‌ സി. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. സുനന്ദ നായർ ഉദ്‌ഘാടനം നിര്‍വഹിച്ചു. കേരളസമാജം ജനറൽസെക്രട്ടറി റജി കുമാർ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ്‌ സി.എച്ച്. പത്മനാഭൻ, അനീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശില്പ ശാല വ്യാഴാഴ്ച സമാപിക്കും.

Slider
വായിക്കുക:  ഇതു വായിച്ചില്ലെങ്കിൽ ഇന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിൽ കുടുങ്ങിയേക്കും;നഗരത്തിൽ ഗതാഗത നിയന്ത്രണം.

Related posts