ചരിത്രമെഴുതി “ജസ്റ്റ്‌ 5000”; 24 മണിക്കൂറില്‍ ഈ ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം കണ്ടത് 10000ല്‍ അധികം ആളുകള്‍.

ബെംഗളൂരു : ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നഗരത്തിലെ മലയാളി യുവാക്കൾ  അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജസ്റ്റ് 5000 ചരിത്രം രചിക്കുകയാണ്.റിലീസ് ചെയ്തു വെറും 24 മണിക്കൂറിനുള്ളില്‍ പതിനായിരത്തില്‍ അധികം വ്യുസ് ആണ് യു ടുബില്‍ രേഖപ്പെടുത്തിയത്.

ആദ്യാവസാനം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹ്രസ്വചിത്രം പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധേയമാണ്,

സജിന സത്യൻ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീരാജ് എസ് ആണ്.സംഗീതം ഫെറി, ഛായാഗ്രാഹണം അക്ഷയ് അമ്പാടി, എഡിറ്റിംഗ് അംജത് ഹസൻ.പ്രൊഡക്ഷൻ കട്രോളർമാർ പ്രജിത് നമ്പിയാർ, ഷെറിൻ ഇബ്രാഹിം സേട്ട് എന്നിവരാണ്.

വായിക്കുക:  സെൽഫി എടുക്കുന്നതിനിടയിൽ ഫ്രെയിമിൽ പെട്ടു;15 കാരന്റെ "പല്ലടിച്ച കൊഴിച്ചു" പെൺകുട്ടികളുൾപ്പെട്ട പ്രായപൂർത്തിയാകാത്ത ആറംഗ സംഘം പിടിയിൽ.

ശ്രുതി നായർ, പ്രജിത് നമ്പ്യാർ,ആദര്‍ശ്  എന്നിവർ അഭിനയിച്ചിട്ടുണ്ട്.

കാത്തിരുന്ന ഷോർട്ട് ഫിലിം”ജസ്റ്റ് 5000″ റിലീസ് ചെയ്തു; ബെംഗളൂരു മലയാളികൾ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ഇവിടെ കാണാം.

Slider

Related posts