വാട്സ് ആപ്പില്‍ പുതിയ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ വരുന്നു.

വാട്സ് ആപ്പില്‍ പുതിയ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ വരുന്നു. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

വാട്സാപ്പിന്‍റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ താമസിയാതെ എത്തുമെന്നാണ് വിവരം. ഒഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ ആകര്‍ഷകമാകും. കാരണം മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഒഎല്‍ഇഡി പാനലിനാവും. ഇത് കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കാനും ബ്ലാക്ക് മോഡ് കൊണ്ട് സാധിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Slider
Loading...
വായിക്കുക:  പുരുഷന്മാരില്‍ സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ പിഴ

Related posts