തലൈവിയായി നിത്യാ മേനോന്‍‍!

തമിഴ് സിനിമയില്‍ നിന്ന് തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ‘അയേണ്‍ ലേഡി’ യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു.

സംവിധായിക പ്രിയദര്‍ശിനി ഒരുക്കുന്ന മലയാളി താരം നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്.

വരലക്ഷ്മ‍മി ശരത്കുമാര്‍ ആണോ നിത്യ മേനോനാണോ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന കാര്യത്തിലാണ് ഇതോടെ വ്യക്തത വന്നിരിക്കുന്നത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയായിരിക്കുന്നത്.

വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓർമ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്ലുക്ക്.

വായിക്കുക:  കോടികൾ തന്നാലും പരസ്യം വേണ്ടെന്ന് വെച്ച് സായ് പല്ലവി!!

ജയലളിതയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

സംവിധായകൻ മിഷ്കിന്‍റെ അസോസിയേറ്റായിരുന്ന പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ‘അയേണ്‍ ലേഡി’.

ആദ്യമായി അഭിനയിച്ച ചിത്രം ‘വെണ്‍നിറ ആടൈ’ മുതല്‍ അപ്പോളോ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള ജയലളിതയുടെ  സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം.

വായിക്കുക:  8 ദിവസത്തിനുള്ളിൽ 100കോടി കടന്ന് റെക്കാർഡ് പൊളിച്ചടുക്കി മോഹൻലാൽ-പ്രിഥ്വിരാജ് ടീമിന്റെ ലൂസിഫർ!

തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിയായി ചിത്രീകരിക്കുന്ന സിനിമ 2019 ഫെബ്രുവരി മാസത്തിലായിരിക്കും റിലീസ് ചെയ്യുക.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ ആര്‍എൽ വിജയും ചിത്രം ഒരുക്കുന്നുണ്ട്. ബൃന്ദ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!