നഗരത്തിൽ നിന്ന് വനിതകൾ മാത്രം ഉൾപ്പെടുന്ന ഒരു യാത്ര! അതും “മാൽഗുഡിയുടെ ഗ്രാമം” അഗുംബയിലേക്ക്; റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ബെംഗളൂരു : നഗരത്തിൽ നിന്നും സ്ത്രീകൾക്ക് മാത്രമായി ഒരു യാത്ര… പോകുന്നോ ?

പെൺ യാത്രകൾക്ക് പുതിയ അർഥങ്ങൾ നൽകുന്ന Let’s go for a Camp ന്റെ സ്ത്രീ കൂട്ടായ്മ സൃഷ്ടി നിങ്ങളെ ക്ഷണിക്കുകയാണ് കർണാടകയിലെ മനോഹരമായ അഗുംബെ എന്ന ഗ്രാമത്തിലേക്ക്..

ആർ കെ നാരായൺ എഴുതിയ മാൽഗുഡി ഡേയ്സ് എന്ന കഥയിലെ മനോഹരമായ സാങ്കല്പിക ഗ്രാമം മാൽഗുഡി ദൂരദർശനിലൂടെ നമുക്കുമുന്നിലേക്കെത്തിയത് അഗുംബെ എന്ന മനോഹര ഗ്രാമത്തിലൂടെ. ഗ്രാമ ഭംഗിയുടെ തനിമ അതേപടി നിലനിർത്താൻ ശ്രമിക്കുന്ന ഒരു ദേശം. ഇന്ത്യയുടെ ചിറാപുഞ്ചി.. മഴക്കാടുകൾ.. വെള്ളച്ചാട്ടങ്ങൾ, ചരിത്രനിർമിതികൾ, മഴക്കാട്ടിലെ സസ്യ ജീവി ജാലങ്ങളെ കുറിച്ച് ഗവേഷണങ്ങൾ.. മനോഹരമായ സൂര്യാസ്തമയം, ഉദയം, ജൈന ക്ഷേത്രങ്ങൾ പുൽമേടുകൾ.. ഓരോ യാത്രികർക്കും മനസ്സിൽ സൂക്ഷിക്കാൻ ഓരോആയിരം അത്ഭുതങ്ങൾ ഒളിപ്പിച്ച നാട്. കാഴ്ചകൾക്കപ്പുറം മഴക്കാടിന്റെ പ്രത്യേകതകൾ തേടി, പശ്ചിമഘട്ടത്തിന്റെ ഓരോ കാലഘട്ടത്തിലൂടെ കടന്നു, നമ്മൾ കാണുന്ന ഈ പ്രകൃതിയെ ഇതിലും മനോഹരമായി അടുത്തതലമുറക്കുകൂടി നൽകുന്നതിനായി നമുക്കൊരുമിച്ചു യാത്രചെയ്യാം “അഗുംബെ “-

വായിക്കുക:  ബെംഗളൂരു സൗത്തിൽ അനന്ത്‌കുമാറിന്റെ ഭാര്യയ്ക്ക് സീറ്റില്ല!! ബി.ജെ.പി.യിൽ പ്രതിഷേധം പുകയുന്നു!

കാടിന്റെ സ്വരം.. ചീവിടുകളും പ്രാണികളും നിർത്താതെ പാട്ടുപാടുന്ന അഗുംബെയുടെ മനോഹരമായ രാത്രി.. ടെന്റിൽ ചർച്ചയും കളികളും ആയി നമുക്കൊരുമിക്കാം lets go for a camp നൊപ്പം.

വായിക്കുക:  ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയെ സെലിബ്രിറ്റി ആക്കിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്തു;കുട്ടിയുടെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചു.

2019 ജനുവരി 12 -13. Limited seats.
For detailed itineary and to register : www.letsgoforacamp.com/upcoming
For more details : 6379687396, 8050725190

Slider
Slider
Loading...

Related posts

error: Content is protected !!