ശസ്ത്രക്രിയ നടത്താൻ ഇനി ഡോക്ടർമാർ അടുത്തുവേണമെന്നില്ല!

Loading...

അഹമ്മദാബാദ്: ശസ്ത്രക്രിയ നടത്താൻ ഇനി ഡോക്ടർമാർ അടുത്തുവേണമെന്നില്ല. മുപ്പതു കിലോമീറ്റർ ദുരെയിരുന്നും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നു.

റോബട്ടിന്റെ സഹായത്തോടെ ഹൃദയ ശസ്ത്രക്രിയ വരെ ചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ഡോക്ടർ. പത്മശ്രീ പുരസ്കാരം ലഭിച്ച ഗുജറാത്ത് ഡോക്ടർ തേജസ് പട്ടേലാണ് മെഡിക്കൽ വിഭാഗത്തിന് പുതിയ നേട്ടം ഉണ്ടാക്കിയത്. അഹമ്മദാബാദിലെ അപെക്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓപ്പറേഷൻ തിയറ്ററിലെ 5 രോഗികളെയാണു ഡോ. പട്ടേൽ 30 കിലോമീറ്റർ അകലെയുള്ള അക്ഷർധാം ക്ഷേത്ര പരിസരത്തിരുന്നു ഇന്റർനെറ്റിലൂടെ റോബട്ട് കരങ്ങളെ നിയന്ത്രിച്ചു ശസ്ത്രക്രിയ നടത്തിയത്.

വായിക്കുക:  വീണ്ടും കല്ലട! ഭക്ഷണത്തിന് നിർത്തിയ സ്ഥലത്തു നിന്നും യുവതിയെ കയറ്റാതെ ബസ് ഓടിച്ചു പോയി;മറ്റ് വാഹനങ്ങൾ ഹോൺ അടിച്ച് ശ്രദ്ധ തിരിച്ചിട്ടും ബസ് നിർത്തിയില്ല;അവസാനം ഒരു കാർ റോഡിന് കുറുകെയിട്ട് ബസ് നിർത്തിച്ച് യുവതിയെ കയറ്റി വിട്ട് നാട്ടുകാർ;ജീവനക്കാർ ചീത്ത വിളിച്ചെന്നും യുവതി.

റോബട്ടിക് ശസ്ത്രക്രിയ നടത്താൻ സഹായിക്കുന്ന രണ്ടാം തലമുറയിൽ പെട്ട ജിആർഎക്സ് കോർപത് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു ഇത്. കിലോമീറ്റർ എന്നതു 3000 കിലോമീറ്റർ വരെ നീട്ടാൻ സാധിക്കുന്ന കാലം വിദൂരമല്ലെന്നു ഡോ. പട്ടേൽ പറഞ്ഞു. റോബട്ടുകളെ ഉപയോഗിച്ചു ആൻജിയോപ്ലാസ്റ്റി നടത്തി ഈ വർഷമാദ്യം പട്ടേൽ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!