തുടർച്ചയായി വ്യവസായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 75 ലക്ഷം രൂപ തട്ടിയെടുത്ത കുടുംബത്തെ നാടകീയമായ നീക്കത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : വ്യവസായിയെ പല സമയങ്ങളിലായി കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും  75 ലക്ഷം രുപ തട്ടിയെടുത്ത കേസിൽ കുടുംബാംഗങ്ങളായ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വിദ്യാരണ്യപുര സ്വദേശി റാണി (54), മകൻ പ്രസാദ് (25), മകൾ പ്രീതി (22), മകളുടെ ഭർത്താവ് മണികണ്ഠൻ (30) എന്നിവരെ യാണ് നാടകീയമായ നീക്കങ്ങളിലൂടെ പോലീസ് കുടുക്കിയത്.

നന്ദിനീലേ ഔട്ടിൽ കാറ്ററിംഗ് സ്ഥാപനം നടത്തുകയായിരുന്ന ആൾ ആണ് പരാതിക്കാരൻ ,റാണിയുമായി വ്യവസായിക്ക് ദീർഘനാളത്തെ ബന്ധമുണ്ട്. അത് കുടുംബത്തിലെ മറ്റുള്ളവർക്ക് അറിയാവുന്നതും ആയിരുന്നു.

ഒരു ദിവസം റാണി വ്യവസായിയെ വീട്ടിലേക്ക് വിളിക്കുകയും, പോലീസ് വേഷത്തിൽ വീട്ടിൽ എത്തിയ മണികണ്ഠനും കൂട്ടരും അനാശ്യാസം നടക്കുന്നത് ഒതുക്കി തീർക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെടുകയാണ് ആദ്യത്തെ സംഭവം.വ്യവസായി ആ തുക നൽകി.

വായിക്കുക:  നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രണ്ട് മാസത്തിന് ശേഷം റാണി വധിക്കപ്പെട്ടു എന്നും വീട്ടുകാർ നൽകിയ പരാതിയിൽ വ്യവസായിയുടെ പേരുണ്ട് എന്നും പറഞ്ഞ് മണികണ്ഠനും പ്രസാദും കേസ് അവസാനിപ്പിക്കാനായി 20 ലക്ഷം കൂടി വാങ്ങിയെടുത്തു, ഉന്നത ഉദ്യോഗസ്ഥർക്ക് കൊടുക്കാനാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് 10 ലക്ഷം വാങ്ങി, കുറച്ച് മാസങ്ങൾക്ക് ശേഷം കേസിന്റെ പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട് അത് ഒതുക്കാനായി 20 ലക്ഷം കൂടി വാങ്ങി.അതേ സമയം കേസുമായി മുന്നോട്ട് പോകാതിരിക്കുണ മെങ്കിൽ 20 ലക്ഷം ആവശ്യപ്പെട്ട് മകൾ പ്രീതിയും സമീപിച്ചു. മൊത്തം 75 ലക്ഷം വ്യവസായി പല സമയങ്ങളിലായി നൽകി.

വായിക്കുക:  കര്‍ണാടകയില്‍ വന്‍ വജ്രനിക്ഷേപം കണ്ടെത്തി! ഇനി കെ.ജി.എഫ് സ്വര്‍ണത്തിന്റെ നാട് അല്ല,വജ്രത്തിന്റെ നാട്!

കേസ് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ 65 ലക്ഷം മാത്രം നൽകിയാൽ മതി എന്നാവശ്യപ്പെട്ട് വ്യവസായിയെ ഇവർ വീണ്ടും സമീപിച്ചു, സംശയം തോന്നിയ വ്യവസായി വിദ്യാരണ്യ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കാശു നൽകാം എന്ന വ്യാജേന വിളിച്ചു വരുത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ” മരിച്ചു പോയ “റാണിയേയും പിടികൂടി.

Slider

Related posts

error: Content is protected !!