ഉദ്യാന നഗരി ഇനി ഫുട്ബാൾ ആവേശത്തിലേക്ക്, ബിഎം ഇസഡ് ഫുട്ബാൾ മാമാങ്കം രണ്ടാം സീസൺ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു; ഈ മാസം 16ന് നടക്കുന്ന മൽസരങ്ങളിൽ 16 പുരുഷ ടീമുകൾക്കൊപ്പം 2 വനിതാ ടീമുകളും മാറ്റുരക്കും.

ബെംഗളൂരു : കാൽപന്തുകളി അത് മലയാളികൾക്കെന്നും ഒരു വികാരമാണ് നാട്ടിലായാലും മറുനാട്ടിലായാലും ഹൃദയത്തിന്റെ അടിത്തട്ടിൽ കൊണ്ടു നടക്കുന്ന ചില ഫുട്ബാൾ ആഗ്രഹങ്ങൾ പുറത്തേക്ക് ഒഴുകിയെന്നിരിക്കും ,അത് പലപ്പോഴും ലഭ്യമായ സൗകര്യത്തിന്റെ ഉള്ളിൽ നിന്നു കൊണ്ട് ,കളി കണ്ടു കൊണ്ട്, കളിച്ചു കൊണ്ട് ,ടൂർണമെൻറുകൾ സംഘടിപ്പിച്ചു കൊണ്ടാവും അത് മുന്നേറുന്നത്.

ഫുട്ബോൾ ആരവങ്ങളുമായ് ബ്ലാഗ്ലൂർ മലയാളീസ് സോൺ

കേരള ഫുട്ബാളിന്റെ മെക്കയാണ് മലബാറെങ്കിൽ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബാൾ ക്ലബ് പിറന്നത് കൊച്ചിയിലായിരുന്നു,… കേരള പോലീസിന്റെ ഫുട്ബാൾ കരുത്ത് ഒരു ഫുട്ബാൾ പ്രേമിക്കും മറക്കാൻ കഴിയില്ല.. അവസാനം അത് ഗോകുലത്തിലും ബ്ലാസ് റ്റേഴ്സിലും വന്നു നിൽക്കുന്നു…
ഒളിമ്പ്യൻ റഹ്മാൻ ,വിക്ടർ മഞ്ഞില മുതൽ ചാക്കോ ,പാപ്പച്ചൻ, സത്യൻ, ജോപോൾ, വിജയൻ ലൂടെ വിനീതി ലും അനസിലും എത്തി നിൽക്കുന്നു മലയാളികളുടെ ഫുട്ബോൾ എന്ന വികാരം.
ഇവിടെ ,ഈ ഉദ്യാന നഗരിയിൽ ഒരു കൂട്ടം ഫുട്ബാൾ പ്രേമികൾ ഒത്തു കൂടുകയാണ്, ബാംഗ്ലൂർ മലയാളി സോൺ എന്ന ഫേസ്ബുക്ക് മലയാളി കൂട്ടായ്മയുടെ കുടക്കീഴിൽ.

പതിനായിരത്തിന്റെ നിറവിൽ ” ബാംഗ്ലൂർ മലയാളി സോൺ”

ഈ മാസം 16 ന് സർജാപുര വെലോസിറ്റി ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ബിഎം സെഡ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ 16 പുരുഷ ടീമുകളും 2 വനിതാ ടീമുകളും ഏറ്റുമുട്ടും. ബിഎം സെഡ് എന്ന സൗഹൃദക്കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ടീമുകളുടെ പേരുകളിൽ പലതും കളിക്കളം അടക്കിവാണ താരങ്ങളെ ഓർമപ്പെടുത്തുന്നതു കൂടി ആണ്.

ഫ്ലാഷ് മൊബിൻ്റെ നിറവിൽ നിറഞ്ഞാടിയ മലയാളിക്കൂട്ടം

ബാംഗ്ലൂര്‍ മലയാളീസ് സോണിന്റെ വാര്‍ഷികാഘോഷവും ഈസ്റ്റെര്‍-വിഷു ആഘോഷങ്ങളും നാളെ ഇന്ദിര നഗറില്‍.

ബിഎംസെഡ്ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു;നിങ്ങള്‍ക്കും പങ്കെടുക്കാം..

4 ദിവസം കൊണ്ട് റജിസ്റ്റർ ചെയ്തത് 150 പേർ! ആകെയുള്ളത് 200 പാസുകൾ മാത്രം.ബി.എം.സെഡ് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ലഭിക്കുന്ന സ്വീകരണം നടന്ന് കയറുന്നത് ചരിത്രത്തിലേക്ക്..

Slider
Slider
Loading...
വായിക്കുക:  ബൈക്കിൽ നിന്ന് കുഴഞ്ഞുവീണ് മലയാളി വിദ്യാർത്ഥി മരിച്ചു.

Related posts

error: Content is protected !!