ഇന്ത്യന്‍ താരങ്ങള്‍ പേടിത്തൊണ്ടന്മാരെന്ന് ഓസീസ് മാധ്യമം!

മുംബൈ: ഇന്ത്യന്‍ താരങ്ങളെ പേടിത്തൊണ്ടന്മാരെന്ന് അഭിസംബോധന ചെയ്ത് ഓസീസ് മാധ്യമം.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്   താരങ്ങളെ രൂക്ഷമായി പരിഹസിച്ച് ഓസീസ് മാധ്യമം രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ‘പേടിത്തൊണ്ടന്മാര്‍’ എന്ന വിശേഷണമാണ് തലക്കെട്ടായി പത്രം നല്‍കിയത്. ഇന്ത്യയ്ക്കാര്‍ക്ക് ബൗണ്‍സിനെ പേടിയാണെന്നും പേസ് ബൗളിംഗിന് മുന്നില്‍ തലകുനിക്കുമെന്നുമെല്ലാമാണ് പത്രം വാദിക്കുന്നത്.

വായിക്കുക:  ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

സാമൂഹ്യ മാധ്യമങ്ങളില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പത്രത്തിനെതിരെ ഓസ്‌ട്രേലിയയില്‍ ഉയരുന്നത്.

പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും മര്യാദകെട്ട പെരുമാറ്റമാണിതെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യാ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റിനാണ് നാളെ അഡ്‌ലെയ്ഡില്‍ തുടക്കമാവുന്നത്.

ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. മൂന്ന് പരമ്പരകളില്‍ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം.

Slider
Slider
Loading...

Related posts

error: Content is protected !!