തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന നിരാലംബര്‍ക്ക് ബാംഗ്ലൂർ മലയാളീ ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു.

ബെംഗളൂരു: സാമൂഹിക-സാംസ്‌കാരിക ആതുര സേവന രംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി എം എഫ് ഇത് മൂന്നാം വർഷമാണ് ബെംഗളൂരുവിലെ തെരുവിൽ ശൈത്യകാലത്ത് അന്തിയുറങ്ങുന്ന അശരണരായ ആളുകളെ കണ്ടെത്തി പുതപ്പുകൾ വിതരണം ചെയ്യുന്നത്.

100ല്‍ അധികം  വരുന്ന ട്രസ്റ്റ് അംഗങ്ങളാണ് വിതരണത്തിനുള്ള പുതപ്പുകളുമായി റോഡില്‍  ഇറങ്ങിയത്. സിറ്റി മാർക്കറ്റ്, കലാശിപ്പാളയം, മെജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും പാലത്തിനു ചുവട്ടിലുമായും നടവഴികളിലും അന്തിയുറങ്ങുന്ന ആളുകളെ കണ്ടെത്തിയാണ് പുതപ്പുകൾ വിതരണം ചെയ്തത്.

വായിക്കുക:  18 മാസം പ്രായമുള്ള കുഞ്ഞ് മുത്തച്ഛന്റെ കയ്യിൽ നിന്നും തെന്നി 50 അടി താഴ്ചയിൽ റോഡിലേക്ക് വീണു;സംഭവം നടന്നത് ശ്രീരാമപുര മെട്രോ സ്‌റ്റേഷനിൽ;കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

ഹൽസുരു ഗേറ്റ്  ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർ ബഹുമാന്യനായ നാഗേഷ് ഹസ്‌ലർ പുതപ്പ് വിതരണ പരിപാടി ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സുമോജ് മാത്യു, സെക്രെട്ടറി ഉണ്ണികൃഷ്ണന്‍ , ട്രഷറർ ബിജുമോൻ, വൈസ് പ്രസിഡന്റ് സുമേഷ്, റാം മേനോൻ എന്നിവർ സംസാരിച്ചു.

ഷിറാൻ, അഡ്വ: ശ്രീകുമാർ, മുനീർ, സുറൂർ, പി കെ എം അലി, രതീഷ് രാജ്, അമീൻ, ശാലു, ഗിരീഷ്, ഗോപിനാഥ്, രാഹുൽ, അഖിൽ, ടിനു, ഹരി, ഷാജി, ജംഷീർ, സൈഫുദ്ധീൻ, അരുൺ വാവ, ആഷിക്ക്, സൈനുൾ ആബിദ്, അഭിലാഷ്തുടങ്ങിയവർ നേതൃത്വം നൽകി.

വായിക്കുക:  നൂറു കണക്കിന് സിസിടിവി ക്യാമറകൾ, നിരവധി വാച്ച് ടവറുകൾ,250 വനിതാ പോലീസുകാർ സ്ത്രീകൾക്ക് സുരക്ഷിതമായ പുതുവൽസരാഘോഷത്തിന് നഗരം തയ്യാറെടുത്തിരിക്കുന്നത് ഇങ്ങനെ.

ബെംഗളൂരുവിലെ മറ്റുള്ള പ്രദേശങ്ങളിൽ രണ്ടാം ഘട്ട വിതരണത്തിനായുള്ള തയ്യാറെടുപ്പിലാണ് ബി എം എഫ് പ്രവർത്തകർ.

Slider

Related posts

error: Content is protected !!