FLASH NEWS

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീര്‍ക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കൺവീനർ സി പി സുഗതന് എതിരെ ഗുരുതര ആരോപണവുമായി എന്‍ഡി ടിവിയുടെ സ്നേഹ കോശി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ ജോയന്‍റ് കൺവീനർ സി പി സുഗതനും നിലയ്ക്കലില്‍ ആക്രമിക്കാനുണ്ടായിരുന്നുവെന്ന് എന്‍ ഡ‍ി ടിവി റിപ്പോര്‍ട്ടര്‍ സ്നേഹ കോശി. ഇയാള്‍ താനടക്കമുള്ള വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും, അധിക്ഷേപകരമായ അഭിസംബോധനകൾ നടത്തിയതെന്നും എൻ ഡി ടി വി റിപ്പോട്ടർ സ്നേഹ കോശി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.

“സുഗതൻ അടക്കമുള്ളവരാണ് ഞങ്ങളെ ( എൻ ഡി ടി വി ) റിപ്പോട്ടർമാരെ ശബരിമലയിൽ ആക്രമിക്കാൻ ശ്രമിക്കുകയും, മോശമായ കമന്റുകൾ കൊണ്ട് അധിക്ഷേപം നടത്തുകയും ചെയ്തത്. ഇതേ സുഗതൻ ആണ് ഹാദിയക്കെതിരെ ഏറ്റവും നീചമായ ആക്രോശങ്ങൾ നടത്തിയത്. അത്തരത്തിൽ ഒരാളെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വനിതാ മതിലിന്റെ ജോയന്റ് കൺവീനർ ആയി നിയമിച്ചിരിക്കുന്നു.” സ്നേഹ കോശി പറഞ്ഞു.

വായിക്കുക:  വീഡിയോ: ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം!

അതേ സമയം വനിതാ മതിൽ യുവതീപ്രവേശത്തിനാണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ അറിയിച്ചിട്ടുണ്ട്. മതിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താൻ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയിൽ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതൻ പറഞ്ഞു.

കൂടുതല്‍എക്സ്ക്ലുസീവ് ബാംഗ്ലൂര്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക =>
വായിക്കുക:  മിസിങ് കേസുകളും, കൊലപാതകങ്ങളും, ബെം​ഗളുരുവിൽ നിത്യ സംഭവം; 11 മാസത്തിന് മുൻപ് നടന്ന എെടി ജീവനക്കാരന്റെ തിരോധാനകേസ് ഇനി സിബിഎെക്ക് : ബെം​ഗളുരുവിലെ ചതിക്കുഴികളിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും രക്ഷയില്ല
(ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം യഥാര്‍ത്ഥ സംഭവത്തിന്റെത് ആയിരിക്കണം എന്നില്ല;യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രം ലഭ്യമല്ലാത്തപ്പോള്‍ സംഭവത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ക്കുന്നതാണ്. കമന്റ്‌ ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഒന്നും BengaluruVaartha.Com ന്റെത് അല്ല,മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാനും വിയോജിക്കാനും അഭിനന്ദിക്കാനും താഴെ കൊടുത്തിരിക്കുന്ന കമെന്റ് ബോക്സ് ഉപയോഗപ്പെടുത്തുക.അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ലിങ്കുകള്‍ ഇവിടെ പോസ്റ്റ്‌ ആയി ഇടുന്നവരെയും മത രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ശ്രമിക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ്‌ - എഡിറ്റര്‍)
വായിക്കുക:  കടുവയെ പിടികൂടാൻ വന്നു കാണാതായ ആനക്കുള്ള തിരച്ചിൽ വിഫലം

Related posts