ഭാഷാ തര്‍ജിമയ്ക്ക് പുതിയ രൂപം നല്‍കി ‘ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്’

ഭാഷയുടെ തര്‍ജിമയ്ക്ക് ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് വെബ്‌സൈറ്റിന് പുതിയരൂപം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

പുതിയ ഗൂഗിള്‍ ട്രാന്‍സലേറ്ററിന്റെ പ്രത്യേകത ഇതാണ്. ഗൂഗിളിന്‍റെ പുതിയ തീം അനുസരിച്ചുള്ള രൂപകല്‍പനയാണ് പേജിന് നല്‍കിയിരിക്കുന്നത്. വെബ്‌സൈറ്റ് തുറക്കുന്ന ഉപകരണങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.

മലയാളഭാഷയടക്കം 102 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഉണ്ട്. ലാംഗ്വേജ് ഇന്‍പുട്ട്, ലാംഗ്വേജ് ഔട്ട് പൂട്ട് ഭാഗങ്ങളിലെ ഓപ്ഷനുകള്‍ പുതിയ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡോക്യുമെന്റ് ഫയലുകള്‍ അപ്‌ലോഡ് ചെയ്ത് തര്‍ജ്ജിമ ചെയ്യാനും പ്രത്യേകം വാക്കുകള്‍ നല്‍കി തര്‍ജ്ജിമ ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ഇടത് ഭാഗത്ത് മുകളിലായി നല്‍കിയിരിക്കുന്നു.

വായിക്കുക:  അനന്തപുരിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി!! ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അനന്തപുരിയ്ക്ക്.

ഇന്‍പുട്ട് വിന്‍ഡോയില്‍ ഒരു വാക്ക് നല്‍കുമ്പോള്‍, അതിന്‍റെ അര്‍ത്ഥം, പര്യായങ്ങള്‍, പദപ്രയോഗം, ക്രിയാവിശേഷണം ഉള്‍പ്പടെയുള്ള നിര്‍വചനങ്ങള്‍ താഴെ കാണാവുന്നതാണ്. മാത്രമല്ല, പര്യായപദങ്ങള്‍ ക്ലിക്ക് ചെയ്താല്‍ അതിന്‍റെ തര്‍ജിമയും കാണാവുന്നതാണ്.

Slider
Slider
Loading...

Related posts

error: Content is protected !!