ഗജ; ബാധിതര്‍ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ് നാടിന് കൈത്താങ്ങുമായി സന്തോഷ്‌ പണ്ഡിറ്റ്‌. ദുരന്ത മുഖത്ത് നേരിട്ടെത്തിയാണ് താരം സഹായം നല്‍കിയത്.

ഗജ ചുഴലിക്കാറ്റിൽ സർവ്വനാശം ഭവിച്ച തമിഴ്നാട്ടിലെ ജില്ലകളിലേക്ക് സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

നാഗപട്ടണം, തഞ്ചാവൂർ, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളിൽ സഞ്ചരിച്ച് ചെറിയ സഹായങ്ങൾ ചെയ്യുവാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു.

വായിക്കുക:  രാഹുൽ ഗാന്ധിയുടെ ജീവിതകഥ സിനിമയാകുന്നു!!

ഗജ ബാധിക്കപ്പെട്ട ജില്ലകളുടെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും കുറിപ്പിൽ സന്തോഷ് വിവരിക്കുന്നുണ്ട്.

പ്രളയ സമയത്ത് കേരളത്തിന് കോടികളുടെ സഹായം നൽകിയ തമിഴ്നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ് ഈ പര്യടനമെന്നും താരം കൂട്ടിച്ചേർത്തു.

പ്രളയകാലത്ത് കേരളത്തിലെ വിവിധ ജില്ലകളിലായി ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സന്തോഷ് എത്തിയിരുന്നു.

വയനാടന്‍ മേഖലകളിലായിരുന്നു സഹായവുമായി താരം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. മഴക്കെടുതിയില്‍ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ച്ച താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

വായിക്കുക:  കെ.ജി.എഫ് നായകൻ യഷിനെ കാണാന്‍ സാധിക്കാത്തതിന്റെ നിരാശയിൽ യഷിന്റെ വസതിക്ക് മുന്‍പില്‍ ആരാധകന്‍ തീകൊളുത്തി മരിച്ചു

ദുരിതബാധിതമായ തമിഴ്നാടിന് പത്ത് കോടിയുടെ ധനസഹായമാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്. കൂടാതെ ടൺ കണക്കിന് അവിശ്യ സാധനങ്ങളും സർക്കാർ തമിഴ്നാടിന് നൽകി.

Slider

Written by 

Related posts

error: Content is protected !!