മൂന്ന് വർഷം മുൻപ് മരിച്ചു; വാർത്ത വൈറലാകുന്നത് ഇപ്പോള്‍

മൂന്ന് വർഷം മുൻപ് മരിച്ച തെന്നിന്ത്യന്‍ ഹാസ്യ താരത്തിന്‍റെ മരണവാർത്ത സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാകുന്നു.

2015 ജനുവരി 23ന് മരിച്ച എംഎസ് നാരായണയുടെ മരണവാര്‍ത്തകളാണ് വ്യാപകമായി ഇപ്പോള്‍ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

santosh tmz Zvdv എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ നാല് ദിവസമായി വാര്‍ത്തകൾ പ്രചരിക്കുന്നത്.

വായിക്കുക:  മണികര്‍ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി; നാളെ തീയേറ്ററുകളിൽ

ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യുന്നു, തീരാ നഷ്ടം എന്നെക്കെയുള്ള ഹാഷ് ടാഗോടു കൂടിയാണ് വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.

അദ്ദേഹത്തിന്‍റെ മരണ ദിവസം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വീഡിയോകളും ചിത്രങ്ങളുമാണ് പോസ്റ്റില്‍ ഉപയോഗിച്ചരിക്കുന്നത്.

ഇതിലൂടെ എംഎസ് നാരായണ ഇപ്പോഴാണ് മരിച്ചതെന്ന് അളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്.

Slider

Related posts

error: Content is protected !!