റോഡരുകിൽ അന്തിയുറങ്ങുന്ന നിരാലംബർക്കായി ബിഎംഎഫിന്റെ പുതപ്പു വിതരണം ഡിസംബർ 1ന്;ഈ നൻമയുടെ ഭാഗമാകാൻ നിങ്ങൾക്കും അവസരം.

ബെംഗളൂരു : നഗരത്തിൽ തണുപ്പ് കൂടിക്കൂടി വരികയാണ്, 10 ഇഞ്ച് കനമുള്ള ബെഡ്ഡിൽ വില കൂടിയ കമ്പളം പുതച്ചു കിടക്കുമ്പോൾ തന്നെ ഉള്ളിലേക്ക് തണുപ്പ് ഇരച്ചു കയറും അതാണ് നഗരത്തിലെ ഡിസംബർ മാസം, നിങ്ങൾ ആലോചിച്ചിട്ടുണ്ടോ റോഡിനിരുവശവും കടത്തിണ്ണകളിലും കിടന്നുറങ്ങുന്ന നിരാലംബരായ സ്വന്തമായി വീടില്ലാത്തവർ എങ്ങനെയാണ് ഈ നഗരത്തിൽ കഴിയുന്നതെന്ന് ?

നിങ്ങളുടെ ഭാവനയിൽ അപ്പുറമാണ് അവരുടെ ജീവിതത്തിന്റെ നേർ ചിത്രങ്ങൾ, പല കാരണങ്ങൾ കൊണ്ട് തെരുവിലിറക്കപ്പെട്ടവർക്കെല്ലാം മരം കോച്ചുന്ന തണുപ്പിന്റെ അനുഭവം ഒന്നു തന്നെയാണ്, ഈ തണുപ്പുകാലം കഴിയുന്നതോടെ പാതയോരത്ത് തണുത്ത് വിറങ്ങലിച്ച് ,ചൂടും തണുപ്പുമില്ലാത്ത ലോകത്തേക്ക് എത്തിപ്പെടുന്നവരുടെ എണ്ണം നിരവധിയാണ്, ഇത്തരം ആളുകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

വായിക്കുക:  ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഫിനിക്സ് പക്ഷിയേപ്പോലെ സാരസ്;തദ്ദേശ നിർമിതമായ ആദ്യ യാത്രാ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയം;ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി.

നിങ്ങൾ ഒരു നേരത്തേക്ക് ചെലവാക്കുന്ന നാണയത്തുട്ടുകൾക്ക് ഇവരുടെ മുഖത്ത് സന്തോഷം നിറക്കാൻ കഴിയും, പലരേയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാകും.

ബാംഗ്ലൂർ മലയാളീ ഫ്രൻസ് എന്ന പേരിൽ കഴിഞ്ഞ മൂന്നു വർഷമായി മുടങ്ങാതെ ഒരു കൂട്ടം ചെറുപ്പക്കാർ നടത്തുന്ന പുതപ്പ് വിതരണത്തിൽ നിങ്ങൾക്കും ഭാഗമാകാം,

150 രൂപയോ അതിന്റെ ഗുണനങ്ങളോ ആയി നിങ്ങൾക്ക് ബിഎംഎഫിന്റെ പുതപ്പ് വിതരണ പരിപാടിയിൽ പങ്കു ചേരാം.

നിയമപ്രകാരം റെജിസ്റ്റർ ചെയ്ത ഒരു ട്രെസ്റ്റ് ആണ് BMF Charitable Trust.

മാത്രമല്ല കൃത്യമായ ഔദ്യോഗിക ഓഡിറ്റിങ്ങിന് വിധേയമാകുന്നുണ്ട്.

നിങ്ങൾ നൽകുന്ന ഓരോ രൂപയും കൃത്യമായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് പരിപാടിയിൽ നേരിട്ട് പങ്കെടുത്ത് കൊണ്ട് നിങ്ങൾക്ക് ഉറപ്പ് വരുത്താം.

വായിക്കുക:  വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇരുപത്തഞ്ചു വർഷം ജോലിചെയ്തു; ബി.ഇ.എൽ മുൻ ജീവനക്കാരൻ പിടിയിലാകുന്നത് റിട്ടയർമെൻറ് നുശേഷം.

അതിനെല്ലാം പുറമെ ബെംഗളൂരു വാർത്ത നിങ്ങൾക്ക് നൽകുന്ന ഉറപ്പു വേറെയും..

Account Details

BMF Charitable Trust
Acc. No: 16590200005082
Branch: Federal Bank, Thaverakere
IFSC: FDRL0001659

ചില തിരിഞ്ഞ് നോട്ടം :

​ നഗരത്തിൽ ബി.എം.എഫ് സ്നേഹപ്പുതപ്പ് വിതരണം നടത്തി

നഗരത്തിൽ ബി.എം.എഫ് പുതപ്പു വിതരണം നടത്തുന്നു.

ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ “പുതപ്പ് വിതരണം” ഇന്ന് വൈകുന്നേരം 9 മണിക്ക്

ബി.എം.എഫ് ബെംഗളുരു നഗരത്തിൽ പുതപ്പു വിതരണം നടത്തി

Slider
Loading...
Slider

Related posts

error: Content is protected !!