ഭക്ഷണത്തെക്കുറിച്ചുള്ള പരാതി:എമ്പയർ ഹോട്ടലിലെ രണ്ട് മലയാളി ജീവനക്കാരെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു;തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ബെംഗളൂരു : ഏറ്റവും അരക്ഷിതമായ സിറ്റി എന്ന നിലയിലേക്ക് പേരെടുക്കുകയാണ് നമ്മ ബെംഗളൂരു, ഭക്ഷണം ശരിയായില്ല എന്ന പേരിൽ എമ്പയർ ഹോട്ടലിലെ ഡെലിവറി ജീവനക്കാരനേയും സുഹൃത്തിനേയും യുവാക്കൾ സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു.

സംഭവം നടന്നത് ഈ വ്യാഴാഴ്ച രാത്രിയാണ് ,അർദ്ധരാത്രി 12:45 ഓടെ കോറമംഗല എമ്പയർ ഹോട്ടലിൽ നിന്നും ഓൺലൈനായി ലഭിച്ച ഓർഡർ ഡെലിവറി ചെയ്യാൻ വേണ്ടി കോറമംഗല ഇൻകം ടാക്സ് ഓഫീസിന്റെ എതിർ വശത്തുള്ള മുകൾ നിലയിലുള്ള വീട്ടിലേക്ക് അജിത് (22) ഭക്ഷണം എത്തി.പാർസൽ നൽകി അതിലുണ്ടായിരുന്ന ദാൽ ഫ്രൈ രുചിച്ചു നോക്കിയ കസ്റ്റമർ ശങ്കര ഗൗഡ രുചി ശരിയല്ലെന്ന് പരാതിപ്പെട്ടു, പുതിയ ഭക്ഷണം എത്തിക്കാം എന്ന് ഉറപ്പ് നൽകി അജിത് തിരിച്ച് ഹോട്ടലിലെത്തി.

വായിക്കുക:  വായ്പ എഴുതിത്തള്ളൽ എല്ലാം പ്രഹസനമായി മാറി; കൃഷിക്ക് വെള്ളം കണ്ടെത്താൻ കുഴൽ കിണർ കുഴിക്കാൻ പണം കടം വാങ്ങി മുടിഞ്ഞ കർഷകൻ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് കൃഷിയിടത്തിൽ തൂങ്ങി മരിച്ചു.

പുതിയ ഭക്ഷണവുമായി പോകുമ്പോൾ അവിടത്തെ ഷെഫ് ആയിട്ടുള്ള ആൻറണി നവീൻ കുമാറും വീട്ടിൽ പോകാൻ വേണ്ടി വണ്ടിയിൽ കയറി, അജിത് ഭക്ഷണം ശങ്കര ഗൗഡക്ക് കൈമാറിയെങ്കിലും വിലയായ 1050 രൂപ നൽകാൽ ശങ്കര ഗൗഡ തയ്യാറായില്ല, അതേ സമയം അവിടെ ഒരു മദ്യ സൽക്കാരം നടക്കുകയായിരുന്നു.

രണ്ടു പേരും തമ്മിൽ തർക്കമാകുകയും ശങ്കര ഗൗഡയും കൂട്ടുകാരും വലിയ മരക്കഷണം എടുത്ത് അജിത്തിന്റെ തലക്കടിച്ചു, വലിയ കത്തി കൊണ്ട് തലയിൽ കുത്തി.ഈ ശബ്ദം കേട്ട താഴത്തെ നിലയിൽ കാത്തു നിൽക്കുകയായിരുന്ന ആൻറണി മുകളിൽ വന്നു നോക്കി, ആൻറണിയെയും ഗൗഡയും സംഘവും ആക്രമിച്ചു.

വായിക്കുക:  ജനങ്ങളെ പരിഭ്രാന്തിയിലാക്കി ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം

ഹോട്ടലുകാർ വിവരമറിയിച്ചത് പ്രകാരം ആഴത്തിൽ പരിക്കു പറ്റിയ രണ്ടു പേരെയും പോലീസ് വന്ന് ആദ്യം സമീപത്ത് ഉള്ള ആശുപത്രിയിലേക്ക് മാറ്റുകയും പ്രാഥമിക ചികിൽസക്ക് ശേഷം ഹോസ്മേറ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ആഴത്തിൽ തലക്ക് മുറിവേറ്റ അജിത്തിന്റെ തലയോട്ടിക്ക് ക്ഷതമേറ്റതിനാൽ ശസ്ത്രക്രിയ നടത്തി ആൻറണിയുടെ തലയിൽ ക്ഷതമേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു, കഴുത്തിലും വയറിലും ക്ഷതമുണ്ട്.

ശങ്കരഗൗഡ (27)ക്കും നാലു സുഹൃത്തുക്കൾക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Slider

Related posts