താന്‍ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും തനിയ്ക്കൊരു കുഞ്ഞ്!

Loading...

പൂനെ: അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ഗര്‍ഭിണിയായ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു.

ഗുജറാത്ത് വഡോദര സ്വദേശിയായ മീനാക്ഷി എന്ന ഇരുപത്തിയേഴുകാരിയാണ് താന്‍ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കുഞ്ഞിന് ജന്മം നല്‍കിയത്. പൂനെയിലെ ഗാലക്‌സി ഹോസ്പിറ്റലിലാണ് മീനാക്ഷി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഏഷ്യയില്‍ ആദ്യത്തെയും ലോകത്തില്‍ പന്ത്രണ്ടാമത്തെയും സംഭവമാണിത്. സ്വീഡനില്‍ ഇത്തരത്തില്‍ ഒമ്പത് ട്രാന്‍സ്പ്ലാന്‍റേഷനുകളും യുഎസില്‍ രണ്ടെണ്ണവുമാണ് നടന്നിട്ടുള്ളത്.

വായിക്കുക:  ലോകകപ്പ് മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍!

ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തിന് തകരാറുണ്ടായ മീനാക്ഷിയ്ക്ക് കുഞ്ഞുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് അറിഞ്ഞതോടെയാണ് മീനാക്ഷി അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ചത്.

ഗര്‍ഭപാത്രം മാറ്റിവയ്ക്കള്‍ ശസ്ത്രക്രിയക്ക് ശേഷം 17 മാസം കഴിഞ്ഞാണ് മീനാക്ഷിയ്ക്ക് കുഞ്ഞുണ്ടായത്. ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സയിലൂടെയാണ് മീനാക്ഷി ഗര്‍ഭിണിയായത്.

ഗര്‍ഭിണിയായതിന് ശേഷം ഏഴാം മാസത്തില്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് 1.4 കിലോഗ്രാം തൂക്കമുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!