സൂക്ഷിക്കുക…നഗരത്തില്‍ എച്ച്1എൻ1 പകർച്ചപ്പനി ബാധിതരുടെ എണ്ണം 50 കവിഞ്ഞു;സംസ്ഥാനത്ത് 400 പേര്‍ക്ക് പകര്‍ച്ചപ്പനി;2015 സെപ്റ്റംബറിനു ശേഷം ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം.

Loading...

ബെംഗളൂരു : സംസ്ഥാനത്ത് എച്ച്1എൻ1 പകർച്ചപ്പനി ബാധിതർ 400 കവിഞ്ഞതായി ആരോഗ്യവകുപ്പ്. ബെംഗളൂരു നഗര-ഗ്രാമജില്ലകളിൽ രോഗികളുടെ എണ്ണം 50. പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനം ഊർജിതമാക്കി അധികൃതർ. ബെംഗളൂരു നഗരജില്ലയിൽ 48, ഗ്രാമജില്ലയിൽ രണ്ട് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ ഹെൽത്ത് ഓഫിസർ ഡോ. ജി.എ.ശ്രീനിവാസ പറഞ്ഞു.

എച്ച്1എൻ1നു പുറമെ ഡെങ്കി, ചിക്കുൻഗുനിയിയ വൈറസ് ബാധയും വ്യാപകമായുണ്ട്. ബെംഗളൂരു നഗരത്തിൽ തീർഥഹള്ളിയിലാണ് ഏറ്റവുമധികം എച്ച1എൻ1 ബാധിതരെ കണ്ടെത്തിയത്. 28 പേർക്കാണ് ഇവിടെ പനി സ്ഥിരീകരിത്. 2015 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ എച്ച്1എൻ1 ബാധയാണ് നിലവിലേത്. പ്രതിരോധ ശേഷി കുറഞ്ഞ ഗർഭിണികളെയും മുതിർന്ന പൗരന്മാരെയുമാണ് ‘ഇൻഫ്ലുവൻസ-എ’ വൈറസ് കൂടുതലായി ബാധിക്കുന്നത്. ശരീര ശുചിത്വത്തിലൂടെ ഈ വൈറസിനെ പ്രതിരോധിക്കാനാകും. പ്രതിരോധത്തിനുള്ള താമിഫ്ലൂ ഗുളിക വിതരണവും ഊർജിതമാക്കിയിട്ടുണ്ട്.

Slider
Slider
Loading...
വായിക്കുക:  ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജിവെക്കുന്നു!

Related posts

error: Content is protected !!