നിയമം ഒച്ചിഴയുന്ന വേഗത്തില്‍ ആണെന്ന് പരിഹസിക്കുന്നവര്‍ക്ക് മുന്നില്‍ ഈ ജഡ്ജി ഒരു അപവാദം;ഒരു ദിവസം പോലും അവധിയെടുക്കാതെ 22 ദിവസത്തിനിടെ 153 കേസുകളിൽ വിധി പ്രസ്താവിച്ച് ഒരു ജില്ല ജഡ്ജി.

ബെംഗളൂരു : നമ്മുടെ എല്ലാവരുടെയും പരാതിയാണ് നീതി ലഭിക്കാന്‍ വളരെ സമയമെടുക്കുന്നു കോടതിയുടെ വ്യവഹാരങ്ങള്‍ കഴിയുമ്പോഴേക്കും സമയ നഷ്ട്ടം വളരെ കൂടുതലാണ് തുടങ്ങിയവ,അതിനു ഒരു അപവാദമാകുകയാണ്  22 ദിവസത്തിനിടെ 153 കേസുകളിൽ വിധി പ്രസ്താവിച്ച് ചിത്രദുർഗ ജില്ലാ ജഡ്ജി എസ്.ബി.വാസ്ത്രമത്,കവർച്ച, ചെക്ക് മടങ്ങൽ തുടങ്ങിയ കേസുകളിലാണ് കഴിഞ്ഞമാസം തീർപ്പുണ്ടാക്കിയത്.

വായിക്കുക:  കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു

ഇതിനിടെ ഒരു ദിവസം പോലും വാസ്ത്രമത് അവധിയെടുത്തില്ല. ജൂലൈയിൽ രണ്ടു കൊലപാതക കേസിൽ അതിവേഗം വിധി പ്രസ്താവിച്ചും വാസ്ത്രമത് ശ്രദ്ധേയനായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ രണ്ടുപേർക്കു കൊല നടന്നു 11ാം ദിവസവും 13ാം ദിവസവുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരവും കുട്ടികളുടെ പഠനവും ഉറപ്പാക്കി .

Slider

Related posts

error: Content is protected !!