FLASH NEWS

തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്

ഓഡീഷ: തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ പരമാവധി വേഗം.

തെക്കു കിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടങ്ങി. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുക. 5 തീരദേശ ജില്ലകളിൽ നിന്ന് ഏതാണ്ട് മൂന്നുലക്ഷം പേരെയാണ് ഒഴിപ്പിച്ചത്.

ഇന്നു പുലർച്ചെ അ‍ഞ്ചരയോടെ ചുഴലിക്കാറ്റ് ശക്തമായ മഴയോടെ ഒഡീഷാ തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരത്തെത്തിയത്. അഞ്ചു ജില്ലകളുടെ കലക്ടർമാരോടും തീരത്തു നിന്നു ജനത്തെ അടിയന്തരമായി ഒഴിപ്പിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.

ഒഡീഷയിൽ വിവിധ സ്ഥലങ്ങളിലായി 836 ക്യാമ്പുകൾ തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി നിർത്തി. വേണ്ടിവന്നാൽ പട്ടാളത്തിന്‍റെ സഹായം തേടും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി നൽകി. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.

വായിക്കുക:

പൊതുനിരത്തിൽ പടുകൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചു; ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്

ബെംഗളൂരു : കട്ടൗട്ടുകൾ ഉയർത്തിയതിനു കന്നഡ ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്. കഴിഞ്ഞ ആറിനു നടന്ന ജന്മദിന ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തിൽ 20-25 അടി ഉയരത്തിലുള്ള പടുകൂറ്റൻ ...

Read More

ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല;സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരു തെളിവും ലഭിക്കാതെ പോലീസ്.

ബെംഗളൂരു : കഴിഞ്ഞ ആഴ്ച വധിക്കപ്പെട്ട മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിച്ചില്ല. മൈസുരു ബാങ്ക് സർക്കിളിലുള്ള ട്രാഫ ...

Read More

വായിക്കുക:  ആദ്യ രാഷ്ട്രീയ പ്രവേശനം പാളി, പുതിയ രാഷ്ട്രീയ പാർട്ടിയുമായി വീണ്ടും സൂപ്പർ താരം ഉപേന്ദ്ര.

ലോൺ അനുവദിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ആവശ്യം; ബാങ്ക് മാനേജരെ യുവതി വീട്ടിൽ കയറി തല്ലിചതച്ചു; മർദ്ദനമേറ്റത് ഡിഎച്ച്എഫ്എൽ ബാങ്ക് മാനേജർക്ക്; മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ.

ദാവൻഗരെ : ലോൺ അനുവദിക്കണമെങ്കിൽ തന്റെ ലൈംഗികതാല്പര്യങ്ങൾക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി  പഞ്ഞിക്കിട്ടു. അരിശം തീരാതെ യുവതി ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തെരുവിലിട്ടും തല്ലുകയായിരുന്നു. ...

Read More

ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിക്ക് എതിരെ ലൈംഗിക ചൂഷണം ആരോപിച്ച് യുവതി;ബിജെപി വെട്ടില്‍.

ബെല്ലാരി: മീ ടു ക്യാംപയിൻ വഴി സമൂഹ മാധ്യമത്തിലൂടെ തങ്ങൾ അനുഭവിച്ച ലൈംഗിക ചൂഷണങ്ങളുടെ തുറന്ന് പറച്ചിൽ വിവാദച്ചൂട് വർധിപ്പിച്ചിരിക്കേ കിടപ്പറ ദൃശ്യങ്ങൾ തെളിവാക്കി ബിജെപി നേതാവിനെതിരെ ...

Read More

മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായി.

ബെംഗളൂരു : മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായതായി പരാതി, കോഴിക്കോട് സ്വദേശിയായ സിയാദ് ഹുസൈനെ (24) ആണ് ഒക്ടോബർ 14 തീയതി രാത്രി 10 മണി ...

Read More

നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 177 എച്ച് 1എൻ 1കേസുകൾ; മാളുകൾ സന്ദർശിക്കുന്നവരും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും ഭയപ്പെടേണ്ടതില്ല.

ബെംഗളൂരു : നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 177 എച്ച് 1 എൻ 1 പകർച്ചപ്പനി കേസുകൾ, ഇതിൽ 37 പേർ നഗരവാസികളാണ് ബാക്കിയുള്ളവർ സമീപ ജില്ലയിൽ ...

Read More

വായിക്കുക:  നീലക്കുറിഞ്ഞി കാണാന്‍ തത്കാലം മൂന്നാറിലേയ്ക്ക് പോവേണ്ട...

ദസറ അവധിക്ക് 2500 ൽ അധികം സ്പെഷൽ സർവീസുകളുമായി കർണാടക ആർ ടി സി.

ബെംഗളൂരു: ദസറ ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി. കേരളത്തിലേക്കും കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി 2,500 പ്രത്യേക സർവീസുകളാണ് നടത്തുന്നത്. ദസറയുടെ ഭാഗമായി മാത്രം ...

Read More

എച്ച്1എൻ1 പകര്‍ച്ചപ്പനി ഭീതിയില്‍ കര്‍ണാടക;സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 6 പേര്‍.

ബെംഗളൂരു: കർണാടകയിൽ ഈ വർഷത്തെ എച്ച്1എൻ1 പകർച്ചപ്പനി മരണം ആറായി. ബെംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിൽ 12നു ഹാസൻ ജില്ലയിൽനിന്നുള്ള ഉമാദേവി ലോകേഷാണ് (52) ഒടുവിൽ മരിച്ചത്. മരണസംഖ്യ ...

Read More

സ്കൂള്‍ പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളികളില്‍ ഒരാളെ പോലീസ് വെടിവച്ച് വീഴ്ത്തി.

ബെംഗളൂരു: സ്കൂള്‍ പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളികളില്‍  ഒരാളെ മഹാലക്ഷ്മി ലേഒൗട്ടിൽ നിന്നു വെടിയുതിർത്തു പിടികൂടിയതായി പൊലീസ് വ്യക്തമാക്കി.ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു വരികയാണ്. ...

Read More

വായിക്കുക:  മോമോ ഗയിം: ജാഗ്രതയുമായി കേന്ദ്ര മന്ത്രാലയം.. കുട്ടികളെ ബോധവത്കരിക്കൂ.. വാട്‌സാപ്, ഫേസ്ബുക്ക്‌, യൂട്യുബ് എന്നിവ വഴി മോമോ ഗയിം പ്രചരിക്കുന്നു.
കൂടുതല്‍എക്സ്ക്ലുസീവ് ബാംഗ്ലൂര്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക => (ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം യഥാര്‍ത്ഥ സംഭവത്തിന്റെത് ആയിരിക്കണം എന്നില്ല;യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രം ലഭ്യമല്ലാത്തപ്പോള്‍ സംഭവത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ക്കുന്നതാണ്. കമന്റ്‌ ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഒന്നും BengaluruVaartha.Com ന്റെത് അല്ല,മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാനും വിയോജിക്കാനും അഭിനന്ദിക്കാനും താഴെ കൊടുത്തിരിക്കുന്ന കമെന്റ് ബോക്സ് ഉപയോഗപ്പെടുത്തുക.അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ലിങ്കുകള്‍ ഇവിടെ പോസ്റ്റ്‌ ആയി ഇടുന്നവരെയും മത രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ശ്രമിക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ്‌ - എഡിറ്റര്‍)

Related posts