ശബരിമലയിലെ നിലവിലെ ആചാരങ്ങള്‍ മാറ്റുന്നതില്‍ പ്രതിഷേധിച്ച് 14 ന് നഗരത്തിലെ അയ്യപ്പ ക്ഷേത്രഭരണ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വന്‍ നാമജപ ഘോഷയാത്ര;

Loading...

ബെം​ഗളുരു: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമലയിലെ നിലവിലെ ആചാരങ്ങള്‍ മാറ്റുന്നതില്‍ പ്രതിഷേധിച്ച് 14 ന് നഗരത്തിലെ അയ്യപ്പ ക്ഷേത്രഭരണ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വന്‍ നാമജപ ഘോഷയാത്ര നടത്തുന്നു.പരിപാടിയില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതിഷേധ പരിപാടികള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ നഗരത്തിലെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ ചേര്‍ന്ന് ശ്രീ അയ്യപ്പ ടെമ്പിള്‍ അസോസിയേഷന്‍ ബെം​ഗളുരുന് രൂപം നല്‍കി.

വായിക്കുക:  എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധിക്കാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കൂ; പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി

കെ വി ഗിരീഷ്‌ കുമാര്‍ (കണ്‍വീനര്‍),ശിവറാം,ജയറാം,രാമസ്വാമി,പി ജി മുരളീധരന്‍ ,എം ലോകനതന്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരാണ്‌ ഭാരവാഹികള്‍,ഇന്നലെ ജാലഹള്ളി ക്ഷേത്രത്തില്‍ നടന്ന ആലോചന യോഗത്തില്‍ 35 ക്ഷേത്രങ്ങളില്‍ നിന്നായി 100 ഓളം പേര്‍ പങ്കെടുത്തു.

Slider
Slider
Loading...

Related posts

error: Content is protected !!