മൈസൂരു: ദസറയോടനുബന്ധച്ച് മൈസൂരു കൊട്ടാരമുറ്റത്ത് ഇന്ന് മുതല്‍ നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പ്രമുഖർ പങ്കെടുക്കുന്ന സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും. പത്തിന് വൈകീട്ട് ആറിന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംഗീതവിദ്വാന്‍ അദ്ദേഹം പുരസ്കാരവും സമ്മാനിക്കും. പത്തിന് രാത്രി ഉദ്ഘാടനത്തിനുശേഷം ബെംഗളൂരുവിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന ഗജ ഗൗരവ എന്ന നൃത്തനാടകം അരങ്ങേറും. 11-ന് വൈകീട്ട് 6.45-ന് സമീർ റാവു, വംശിധർ എന്നിവർ അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ ഫ്യൂഷൻ, രാത്രി 8.30-ന് ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തപരിപാടി.
12-ന് വൈകീട്ട് 7.30-ന് മഞ്ജുളാ പരമേഷിന്റെ നൃത്തനാടകം, സംഗീതസംവിധായകൻ മനോമൂർത്തിയുടെ സംഗീതപരിപാടി. 13-ന് 7.15-ന് ഗ്രാമി പുരസ്കാരജേതാവ് റിക്കി കെജിന്റെ സംഗീതസദസ്സ്, ലാൽഗുഡി കൃഷ്ണൻ, ലാൽഗുഡി വിജയലക്ഷ്മി എന്നിവരുടെ വയലിൽ കച്ചേരി. 14-ന് വൈകീട്ട് ആറിന് പോലീസ് ബാൻഡ്, 8.30-ന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംഗീതനിശ. 15-ന് 7.30-ന് കർണാടക ദർശന നൃത്ത നാടകം,
8.30-ന് വിദ്യാഭൂഷണയുടെ കച്ചേരി. 16-ന് വൈകീട്ട് 7.30-ന് കദ്രി ഗോപിനാഥ്, പണ്ഡിറ്റ് റോനു മജൂംദാർ എന്നിവരുടെ സാക്സഫോൺ-പുല്ലാങ്കുഴൽ ജൂഗൽബന്ദി, 8.30-ന് അനുരാധ പൗദുവാളിന്റെ ഭജൻ. 17-ന് വൈകീട്ട് 6.30-ന് മുക്തിയാർ അലി ഖാന്റെ സൂഫി സംഗീതം, 7.30-ന് നിരുപമ രാജേന്ദ്രയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി എന്നിവ നടക്കും.