മൈസൂരു ദസറയോടനുബന്ധിച്ചുള്ള രാജകീയ ചടങ്ങുകളും പൂജകളും ഇന്ന്  പുലർച്ചെ ആരംഭിച്ചു.

Loading...

മൈസൂരു: ദസറയോടനുബന്ധിച്ചുള്ള രാജകീയ ചടങ്ങുകളും പൂജകളും ഇന്ന്  പുലർച്ചെ നാലുമുതൽ കൊട്ടാരത്തിനുള്ളിൽ ആരംഭിച്ചു. നാലിന് കിരീടാവകാശി യദുവീർ കൃഷ്ണ വൊഡയാറുടെ ചാമുണ്ഡേശ്വരി പൂജയോടെയാണ് ചടങ്ങുകൾ തുടങ്ങിയത് . ആറിന് സ്വർണനിർമിതമായ വിക്രമാദിത്യ സിംഹാസനത്തിൽ സിംഹരൂപങ്ങൾ ഉറപ്പിച്ച് അലങ്കരിക്കുന്ന ചടങ്ങ് നടന്നു . 7.45-ന് കണ്ണാടിത്തൊട്ടിയിൽ ചാമുണ്ഡേശ്വരിയെ പ്രതിഷ്ഠിക്കുന്ന കനകധാര ചടങ്ങ് നടന്നു.

പത്തിന് ആന, കുതിര, പശു എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉത്സവഘോഷയാത്ര നടന്നു . 11-ന് കലശപൂജ, 11.45-ന് വിക്രമാദിത്യ സിംഹാസനത്തിൽ യദുവീർ ആസനസ്ഥനായുള്ള രാജകീയ ദർബാർ, 1.45 മുതൽ 2.05 വരെ കണ്ണാടിത്തൊട്ടിയിൽ ചാമുണ്ഡേശ്വരി പൂജ, വൈകീട്ട് ഏഴിന് രാജകുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ഖാസ് ദർബാർ, രാത്രി ഒമ്പതുമുതൽ പതിനൊന്നുവരെ പുരാണപാരായണം എന്നിവയും നടക്കുമെന്ന് നേതൃത്വം നല്കുന്ന മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽ ദാസ് പറഞ്ഞു.

വായിക്കുക:  എടിഎ൦ കാലിയെങ്കില്‍ പിഴ; പുതിയ നീക്കവുമായി ആര്‍.ബി.ഐ!!
വായിക്കുക:  കുറ്റവാളികളായ മലയാളികളുടെ എണ്ണം നഗരത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നു;23 കിലോ കഞ്ചാവുമായി 3 മലയാളികൾ കൂടി പിടിയിൽ;രണ്ടാഴ്ചക്കിടെ ലഹരിമരുന്നുമായി പിടിക്കപ്പെടുന്ന രണ്ടാമത്തെ മലയാളി സംഘം!

 

Slider
Slider
Loading...

Related posts

error: Content is protected !!