മാതൃഭാഷയുടെ മഹത്വം വിളിച്ചോതി സർഗധാരയുടെ “എന്റെ മലയാളം”

ബെംഗളൂരു : സർഗധാരയുടെ എന്റെ മലയാളം എന്ന പരിപാടി പ്രസിഡന്റ് ശാന്തമേനോന്റെ അധ്യക്ഷതയിൽ നടന്നു. മുഖ്യാതിഥിയായെത്തിയ പയ്യന്നൂർ മലയാളഭാഷാ പാഠശാല ഡയറക്ടർ ടി.പി.ഭാസ്കരപൊതുവാൾ, മറ്റുള്ളവരെക്കുറിച്ച്‌ നല്ലത്‌ പറയുകയും നന്മയുടെ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുമ്പോൾ, നാം നമ്മെത്തന്നെ ശുദ്ധീകരിക്കുന്നുവെന്നും,മാതാപിതാക്കളെയും ഗുരുവിനെയും മനസ്സിൽ വണങ്ങുന്നത് നേർവഴി സ്വയം തെളിക്കുന്നതാണെന്നു മനസ്സിലാക്കണമെന്നും, മാതൃഭാഷാമത്സരത്തിൽ പങ്കെടുത്ത കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട്  പറഞ്ഞു.

വായിക്കുക:  ഭാരതിനഗറിൽ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം!

വിഷ്ണുമംഗലം കുമാർ, രാജേഷ് വെട്ടൻതൊടി, ആതിരമധു എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു.മറുനാട്ടിലും തങ്ങൾ മലയാളത്തെ മറന്നിട്ടില്ല എന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ തെളിയിച്ചു.മുഖ്യാതിഥി സമ്മാനങ്ങൾ വിതരണം ചെയ്തു.സഹദേവൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.പി.കൃഷ്ണകുമാർ പൊന്നാടയും,വിജയൻ ഉപഹാരവും നൽകി.സെക്രട്ടറി അനിതാപ്രേംകുമാർ നന്ദി പറഞ്ഞു.സേതുനാഥ്, ശശീന്ദ്രവർമ, രാധാകൃഷ്ണമേനോൻ, ശ്രീജേഷ്, അകലൂർ രാധാകൃഷ്ണൻ, കൃഷ്ണപ്രസാദ്‌,അൻവർ മുത്തില്ലത്ത് എന്നിവരും സംസ്കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തു.9964352148.

Slider
Slider
Loading...

Related posts

error: Content is protected !!