നല്ലനേരം നോക്കി ഡ്രൈവർ; ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ

ബെം​ഗളുരു: ബിഎംടിസി ഡ്രൈവർ കാരണം ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ. ബിഎംടിസി 33 ആം ഡിപ്പോയിലെ ഡ്രൈവറാണ് വിചിത്ര വാദവുമായി രം​ഗത്തത്തിയത്.

രാവിലെ 06.15നുള്ള ബസ് ഏറെ നേരം വൈകി 07.35 നാണ് ഡ്രൈവർ യോ​ഗേഷ് എടുത്തത്. സംഭവം അറിഞ്ഞ അധികൃതർ 30 ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വാദവുമായി യോ​ഗേഷ് രം​ഗത്തെത്തിയത്.

വായിക്കുക:  കന്നഡ സൂപ്പർതാരം യഷിനെ വധിക്കാൻ കൊട്ടേഷൻ ഏറ്റെടുത്ത 3 പേർ മാരകായുധങ്ങളുമായി പോലീസിന്റെ പിടിയിൽ.

രാവിലെ 06.15 നു ബസ് എടുത്താൽ അപകടമുണ്ടാകുമെന്നും 15 പേരോളം മരണപ്പെടാനും സാധ്യതയുണ്ടെന്നും ജ്യോതിഷി ഉപദേശിച്ചതിനാലാണ് താൻബസ് ഒാടിക്കാൻ വൈകിയതെന്ന് യോ​ഗേഷ് അഭിപ്രായപ്പെട്ടു. താൻ മാത്രമല്ല മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും.പൊതുമരാമത്ത് മന്ത്രിയുമായ രേവണ്ണയുമെല്ലാം ഇത്തരം വിശ്വാസങ്ങൾ പിന്തുടരന്നവരാണെന്നും അതിനാൽ തനിക്കെതിരെ മാത്രം നടപടി സ്വീകരിക്കാനാകില്ലെന്നുമായിരുന്നു ഇയാളുടെ വാ​ദം.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!